'ഹാർബർ' കഥാവശേഷനായി

3 years, 11 months Ago | 392 Views
ആനച്ചെവിയൻ നായ കഥാവശേഷനായി . ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച വളർത്തുനായ 'ഹാർബർ' ആണ് കഴിഞ്ഞമാസം ഇഹലോകവാസം വെടിഞ്ഞത്. സാധാരണ നായകളെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്ന ഹാർബറിന്റെ അന്ത്യം അതിന്റെ ഉടമസ്ഥനായ ജെന്നിഫർ വെർട്ടിനെ ഏറെ ദുഃഖത്തിലാഴ്ത്തി.
കോളറാഡോ കേന്ദ്രീകരിച്ചുള്ള ഒരു ഐ.ടി കമ്പനിയിൽ ജീവനക്കാരൻ ജെന്നിഫർ വെർട്ടിന്റെ വളർത്തുമൃഗമായ ഇവന് മറ്റുള്ളവർ പ്രകടിപ്പിക്കുന്ന അതിസാഹസികതയൊന്നും അവകാശപ്പെടാനില്ല . ലോകത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളം കൂടിയ ചെവികളുള്ള നായ എന്ന അപൂർവ്വ ബഹുമതിയാണ് ഹാർബർക്ക് സ്വന്തമായിരുന്നത്. എട്ടു വയസ്സുള്ള ഈ നായയുടെ ഇടതു ചെവിക്ക് 12 .25 ഇഞ്ചും വലതു ചെവിക്ക് 13 .5 ഇഞ്ചുമാണ് നീളം. അതിസാഹസികതയൊന്നുമില്ലെങ്കിലും ഹാർബറും ഒരു കൊച്ചു താരമാണ്. കുട്ടികളുടെ പ്രിയപ്പെട്ട കോമിക് പരമ്പരയായ ഡിസ്നിയിലെ പ്രധാന കഥാപത്രം ഡബ്ബോയെ പറക്കാൻ സഹായിക്കുന്ന തരത്തിലുള്ള ചെവികൾ ഉള്ളതാണ് ഹാർബറിനെ താരമാക്കുന്നത്. പരമ്പരയിലെ ഡബ്ബോക്ക് നീളൻ ചെവികളാണുള്ളത്. ഇവ ഡബ്ബോയെ പറക്കാൻ സഹായിക്കുന്നതിനാൽ ബാർബറിനും ആ ഗുണങ്ങൾ ഉണ്ടാകുമെന്ന ധാരണയാണ് കുട്ടി സന്ദർശകരെ ഈ നായയോട് അടുപ്പിച്ചത്.
ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ഹാർബറിനെ ജെന്നിഫർ സ്വന്തമാക്കുന്നത്. മകൾക്ക് പിറന്നാൾ സമ്മാനമായി വാങ്ങുമ്പോൾ തന്നെ അവനിൽ എന്തോ ഒരു അപൂർവ്വത അനുഭവപ്പെട്ടിരുന്നതായി ജെന്നിഫർ പറയുന്നു. വളരുന്നതനുസരിച്ച് അവന്റെ ചെവിയും മനോഹരമായി വളർന്നു.
ആദ്യമൊക്കെ സാധാരണം എന്ന രീതിയിൽ അവയെ കാര്യമാക്കിയിരുന്നില്ല. എന്നാൽ കൗതുകത്തിന് ചെവിയുടെ ഇഞ്ച് കണക്കാക്കിയപ്പോഴാണ് അത്ഭുതം മനസ്സിലായതെന്ന് ജെന്നിഫർ പറയുന്നു. എന്നാൽ മൃഗസ്നേഹികളുടെ പ്രിയപ്പെട്ടവനായി മാറിയ ഹാർബറിനു മുൻപേ തന്നെ മറ്റൊരു വിരുതൻ ഇതേ വിഭാഗത്തിൽ റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഇല്ലിനോയിൽ നിന്നുള്ള ടിഗർ എന്ന കേമനാണ് നീളം കൂടിയ ചെവികളുള്ള നായകളുടെ വിഭാഗത്തിൽ ഒന്നാമൻ. 13.75 ഇഞ്ച് നീളമുള്ള ടിഗർ പക്ഷെ 2009 -ൽ ലോകത്തോട് വിടപറഞ്ഞു.
Read More in World
Related Stories
എൽഇഡി കണ്ടുപിടിച്ച ഇസാമു അകാസാകി അന്തരിച്ചു
3 years, 11 months Ago
കുവൈറ്റ് ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക്
3 years, 1 month Ago
യുഎഇയിലെ ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്
3 years, 3 months Ago
പോർട്ടബിൾ ഒയാസിസ് : മാസ്കിന് മാസ്കും, ഓക്സിജന്‍ ഓക്സിജനുമായി അലൈൻ വെർസ്ചുറെൻ
3 years, 11 months Ago
ആറ് വ്യത്യസ്ത ഇനം ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി
3 years, 9 months Ago
ഏപ്രില്‍ 23 ലോകപുസ്തകദിനം
3 years, 12 months Ago
Comments