കുവൈറ്റ് ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക്
4 years, 7 months Ago | 512 Views
കുവൈറ്റ് ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക്. 2,472 സ്ക്വയർ മീറ്റർ വിസ്തൃതിയില്‍ നിർമ്മിച്ച ഭീമൻ കുവൈറ്റ് ദേശീയ പതാക സുൽതാനെറ്റ് ഓഫ് ഓമനിലെ ജെബൽ ഷാമ്സ് പർവതത്തിൽ ഉയർത്തിയാണ് റെക്കോർഡ് സൃഷ്ടിച്ചത്.
അറബ് ലോകത്തെ ഏറ്റവും വലിയ മലനിരയായ ഒമാനിലെ ജബൽ ഷാമ്സിലാണ് ഫ്ലാഗ് എന്ന വളന്ററി ടീം കൂറ്റൻ പതാക സ്ഥാപിച്ചത്. സമുദ്ര നിരപ്പിൽനിന്ന് 3,028 അടി ഉയരത്തിലാണ് കുവൈറ്റ് ദേശീയ ദിനത്തോടനുബന്ധിച്ച് ദേശീയപതാക ഉയർത്തിയതെന്ന് വളന്റിയർ ടീം തലവൻ ഫുആദ് ഖബസർഡ് അറിയിച്ചു.
അതേസമയം രാജ്യത്തിനു ലഭിക്കുന്ന ഈ വലിയ അംഗീകാരവും നേട്ടവും കുവൈറ്റ് അമീർ ഷേയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സ്സബാഹ്, കിരീടാവകാശി ഷേയ്ഖ് മിശാൽ അൽ അഹ്മദ് അൽ ജാബിർഅൽ സ്സബാഹ് എന്നിവർക്കും കുവൈറ്റ് ജനതക്കും സമർപ്പിക്കുന്നതായും ഫുആദ് ഖബസാർഡ് അറിയിച്ചു.
Read More in World
Related Stories
ലോകത്തിലെ ആദ്യ പറക്കും മ്യൂസിയം സൗദിയിൽ
4 years, 11 months Ago
ബ്രിട്ടന് ആദ്യ വനിതാ ധനമന്ത്രി..
2 years, 2 months Ago
മിസ് വേൾഡ് സിംഗപ്പൂരിൽ മലയാളിത്തിളക്കം: സെക്കൻഡ് പ്രിൻസസ് ആയി നിവേദ ജയശങ്കർ
4 years, 11 months Ago
മിസ് യൂണിവേഴ്സായി മെക്സിക്കൻ സുന്ദരി ആൻഡ്രിയ
5 years, 4 months Ago
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
5 years, 3 months Ago
പുസ്തകം തിരഞ്ഞെടുക്കാന്‍ റോബോട്ട്; അദ്ഭുതലോകവുമായി മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി
4 years, 3 months Ago
Comments