Wednesday, April 16, 2025 Thiruvananthapuram

നീരജ് ചോപ്രയിലൂടെ ചരിത്രം! ഒളിംപിക്സിൽ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യമായി സ്വര്‍ണം

banner

3 years, 8 months Ago | 372 Views

ഇന്ത്യയുടെ സ്പോര്‍ട്ടിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഹീറോയുടെ ഉദയം കണ്ട് ടോക്കിയോ ഒളിംപിക്‌സ് . ഇന്ന് ജാവ്‍ലിന്‍ മത്സരത്തില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്ത്യയുടെ അത്‍ലറ്റിക്സിലെ തന്നെ ആദ്യ മെഡല്‍ സ്വര്‍ണ്ണം നേടി സ്വന്തമാക്കുകയായിരുന്നു

ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം എറി‍ഞ്ഞ് നീരജ് താന്‍ മെഡലിനായുള്ള പ്രധാന പോരാളിയാണെന്ന് തെളിയിക്കുകയായിരുന്നു. രണ്ടാം ശ്രമത്തില്‍ ആദ്യത്തേതിനെക്കാള്‍ മികച്ച ദൂരം നേടുവാന്‍ ഇന്ത്യന്‍ താരത്തിനായി. 87.58 ആണ് രണ്ടാം ശ്രമത്തില്‍ ഇന്ത്യന്‍ താരം നേടിയത്. മൂന്നാം ശ്രമത്തില്‍ ആദ്യ രണ്ട് ശ്രമത്തിനും അരികിലെത്തുവാന്‍ താരത്തിന് സാധിച്ചില്ല. 76.79 മീറ്റര്‍ മാത്രമാണ് നീരജ് നേടിയത്. എന്നാല്‍ ആദ്യ എട്ടിലേക്ക് ഒന്നാമനായി തന്നെ ഇന്ത്യന്‍ താരം മുന്നേറി.

മൂന്നാം റൗണ്ടിലെ അവസാന ശ്രമത്തില്‍ ബെലാറസ് താരം ജര്‍മ്മനിയുടെ ഏറ്റവും മികച്ച ജാവ്‍ലിന്‍ അത്‌ലെറ്റും  ഈ സീസണില്‍ 90 മീറ്ററിന് മുകളില്‍ എറിഞ്ഞ താരവുമായ ജോഹാന്നസ് വെറ്ററെ പുറത്താക്കുന്നതാണ് കണ്ടത്. വെറ്റര്‍ തന്റെ ആദ്യ ശ്രമത്തില്‍ നേടിയ 82.52 മാത്രം നേടിയപ്പോള്‍ അടുത്ത രണ്ട് ശ്രമവും പരാജയപ്പെട്ടു.



Read More in Sports

Comments

Related Stories