റേഷന്‍ കാര്‍ഡിന് ഇനി സപ്ലൈ ഓഫിസ് കയറേണ്ട; സിവില്‍ സപ്ലൈസ് ഓഫിസുകള്‍ ഇ-ഓഫിസുകളായി
3 years, 11 months Ago | 607 Views
റേഷന്‍ കാര്‍ഡിലെ മാറ്റങ്ങള്‍ക്കായോ പുതിയ റേഷന്‍ കാര്‍ഡിനായോ ഇനി സപ്ലൈ ഓഫിസുകളില്‍ പോകേണ്ടതില്ല.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും സിറ്റിസണ്‍ ലോഗിന്‍ വഴിയുമാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ അംഗീകരിക്കുന്ന മുറക്ക് റേഷന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പൊതുജനങ്ങള്‍ക്ക് ഓഫിസില്‍ വരാതെ തന്നെ അപേക്ഷയുടെയും പരാതികളുടെയും തല്‍സ്ഥിതി https://eoffice.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭിക്കും.
പൊതുവിതരണ വകുപ്പിെന്റ ആദ്യ സമ്പൂര്‍ണ ഇ-ഓഫിസ് ജില്ലയായി കണ്ണൂര്‍ മാറി. തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍ എന്നീ താലൂക്ക് സപ്ലൈ ഓഫീസുകളിലെയും കണ്ണൂര്‍ ജില്ല സപ്ലൈ ഓഫിസിലെയും ഫയല്‍ നീക്കമാണ് പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റിയത്. 2022 ജനുവരിയോടെ പൊതുവിതരണ വകുപ്പിനു കീഴിലെ മുഴുവന്‍ ഓഫീസുകളും പൂര്‍ണമായും ഇ- ഓഫീസുകളാകും.
ഇ- ഓഫിസ് സംവിധാനം വഴി ഫയല്‍ നീക്കം വേഗത്തിലാക്കാനും സുതാര്യമാക്കാനും സാധിക്കും. ഡിജിറ്റല്‍ സിഗ്നേച്ചര്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കുന്നതിനും ഓഫീസ് ഫയലുകള്‍ സ്റ്റേറ്റ് ഡേറ്റ സെന്ററില്‍ സൂക്ഷിക്കാനും കഴിയും.
Read More in Kerala
Related Stories
ഡ്രൈവിങ് ലൈസന്‍സ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും നല്‍കാം
3 years, 11 months Ago
യാത്രക്കാര്‍ പറയുന്നിടത്ത് കെഎസ്ആര്‍ടിസി നിര്‍ത്തും; കേരളത്തില്‍ പുതിയ ഉത്തരവ്
3 years, 11 months Ago
ആരോഗ്യം, ആഹാരം, തൊഴില്‍ എന്നിവ ഉറപ്പാക്കി രണ്ടാം പിണറായി സര്‍ക്കാരിന്റെ കരുതല്‍ ബജറ്റ്
4 years, 6 months Ago
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
3 years, 11 months Ago
Comments