ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക; പട്ടികയില് ഇടംപിടിച്ച് കണ്ണൂര് സര്വകലാശാലയിലെ അധ്യാപകരും
4 years, 4 months Ago | 551 Views
ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില് ഇടംപിടിച്ച് കണ്ണൂര് സര്വകലാശാലയിലെ അധ്യാപകരും. ജര്മനിയിലെ യൂറോപ്യന് സയന്സ് ഇവാല്യുവേഷന് സെന്റർ തിരഞ്ഞെടുത്ത ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ സര്വകലാശാല പദവിയിലാണ് കണ്ണൂര് സര്വകലാശാലയും ഇടംപിടിച്ചത്.
ഗവേഷണ മികവ്, പ്രബന്ധങ്ങളുടെ നിലവാരം, എണ്ണം, അവ ഉപയോഗിച്ചവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. കണ്ണൂര് സര്വകലാശാലയില് നിന്നും പത്ത് അധ്യാപകരാണ് ലോകത്തെ തന്നെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിലിടം പിടിച്ചത്.
ഡോ. കെ.പി. സന്തോഷ് (ഫിസിക്സ് വകുപ്പില് നിന്ന് വിരമിച്ചു), ഡോ. ബൈജു വിജയന് (കെമിക്കല് സയന്സസ്), പ്രഫ. എ. സാബു (ബയോളജിക്കല് സയന്സ്), പ്രഫ. സദാശിവന് ചെറ്റലക്കോട്ട് (ബയോളജിക്കല് സയന്സ്), ഡോ. ഷിമ പി. ദാമോദരന് (കെമിക്കല് സയന്സസ്), പ്രഫ. അനൂപ് കുമാര് കേശവന് (ബയോളജിക്കല് സയന്സ്), ഡോ. സൂരജ് എം. ബഷീര് ( മോളിക്യുലാര് ബയോളജി ആന്ഡ് ജെനറ്റിക്സ്), പ്രഫ. എസ്. സുധീഷ് (ബയോളജിക്കല് സയന്സ്), പ്രഫ. പി.കെ. പ്രസാദന് (ബയോളജിക്കല് സയന്സ്) എന്നിവരാണിവര്. കണ്ണൂര് സര്വകലാശാലയില്നിന്ന് ഒന്നാം സ്ഥാനത്തെത്തിയത് ഡോ. കെ.പി. സന്തോഷാണ്.
ഗവേഷകരായ അധ്യാപകരുടെ പ്രബന്ധങ്ങളുടെ എണ്ണം, ഗുണനിലവാരം, സൈറ്റേഷന് (എത്രപേര് പഠനങ്ങള്ക്കുപയോഗിച്ചു) എന്നിവക്ക് 'എച്ച് ഇന്ഡക്സ്'എന്ന രീതിയില് മാര്ക്ക് നല്കിയാണ് മികച്ച ശാസ്ത്രജ്ഞരെ തിരഞ്ഞെടുത്തത്.
Read More in World
Related Stories
മനുഷ്യനെ ചന്ദ്രനില് തിരികെയെത്തിക്കാനുള്ള നാസയുടെ പദ്ധതി നീട്ടിവെച്ചു
4 years, 1 month Ago
യൂറോപ്യൻ കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും
4 years, 7 months Ago
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
4 years, 5 months Ago
റോം നഗരത്തിന്റെ ഭരണസമിതിയില് ഇനി മലയാളി വനിത
4 years, 1 month Ago
സി. ഒ.പി 26: ആഗോളതാപനം തടയാൻ ലോകരാജ്യങ്ങൾ ഗ്ലാസ്ഗോയിൽ
4 years, 1 month Ago
ഒന്നിലധികം പേര്ക്ക് ഒന്നിച്ച് ട്വീറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ട്വിറ്റര്
3 years, 8 months Ago
ചൊവ്വയിലെ അടുക്കളത്തോട്ടം
4 years, 6 months Ago
Comments