Thursday, April 10, 2025 Thiruvananthapuram

'രക്ഷാദൗത്യം'; കേരള ഹൗസില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി

banner

3 years, 1 month Ago | 279 Views

ഉക്രയ്‌നില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തുന്നവരെ ഡല്‍ഹിയിലും മുംബൈയിലും സ്വീകരിക്കാനും അവിടെ നിന്നും സൗജന്യമായി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കേരള ഹൗസില്‍ സെക്രട്ടേറിയറ്റില്‍ നിന്ന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെ നിയമിച്ച്‌ ലെയ്‌സണ്‍ ഓഫീസറുടെ ചുമതലയും നല്‍കി. ഇനിയും രജിസ്റ്റര്‍ ചെയ്‌തിട്ടില്ലാത്തവര്‍ ukraineregistration.norkaroots.org എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി പറയുന്നു.



Read More in Kerala

Comments