ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ശിവാജി ഗണേശൻ ഇനി തമിഴ് പാഠപുസ്തകത്തിൽ

2 years, 8 months Ago | 219 Views
നടൻ ശിവാജി ഗണേശനെക്കുറിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ സ്മരണകൾ ഇനി തമിഴകത്തെ കുട്ടികൾ പഠിക്കും. ‘ചിദംബര സ്മരണ’ എന്ന ലേഖന സമാഹാരത്തിലെ ‘മഹാനടൻ’ എന്ന അധ്യായമാണ് പുതിയ തലമുറയ്ക്കു ശിവാജിയെ പരിചയപ്പെടുത്താനായി പ്ലസ്ടു തമിഴ് പുസ്തകത്തിൽ ‘നടികർ തിലകം’ എന്ന പേരിൽ മൊഴിമാറ്റം നടത്തി ഉൾപ്പെടുത്തിയത്.
18–ാം വയസ്സിൽ ഒരു നേരത്തെ ഭക്ഷണത്തിനും 5 രൂപ കൂലിക്കുമായി ‘തങ്കപ്പതക്ക’മെന്ന സിനിമയുടെ അനൗൺസറായി തെരുവുകൾ തോറും സഞ്ചരിച്ചതും പിന്നീട് ചെന്നൈയിലെ ശിവാജിയുടെ കൊട്ടാര സദൃശമായ വീട്ടിൽവച്ച് നടനുമൊന്നിച്ച് ഊണ് കഴിച്ചതുമാണ് ചുള്ളിക്കാട് ലേഖനത്തിൽ ഓർക്കുന്നത്.
ലേഖനം തമിഴ്നാട്ടിൽ പാഠപുസ്തകത്തിന്റെ ഭാഗമായതു ചുള്ളിക്കാട് തന്നെയാണു വെളിപ്പെടുത്തിയത്. ‘അക്ഷരത്തെറ്റു കൂടാതെ മലയാളഭാഷ പഠിപ്പിക്കാത്ത കേരളത്തിൽ എന്റെ രചനകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തരുതെന്നു പലവട്ടം പരസ്യമായി അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, ഭാഷാ സ്നേഹികളായ തമിഴ്മക്കൾ എന്റെ കുറിപ്പു മൊഴിമാറ്റി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് അഭിമാനകരമാണ്’– അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
Read More in Kerala
Related Stories
എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെയെന്ന് വിദ്യാഭ്യാസ മന്ത്രി
3 years, 10 months Ago
വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും;പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
2 years, 10 months Ago
പാമ്പുകളെ പിടികൂടാനും ആപ്പ്: വനംവകുപ്പിന്റേതാണ് സര്പ്പ ആപ്പ്
3 years, 8 months Ago
കേരളത്തിലെ ഏറ്റവും വലിയ സൗരോര്ജ വൈദ്യുതി പ്ലാന്റ്
3 years, 1 month Ago
ആഘോഷങ്ങളില്ലാതെ ഇന്ന് തൃശ്ശൂര് പൂരം
3 years, 12 months Ago
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
3 years, 2 months Ago
Comments