സ്കൂളുകൾ നവംബർ 1ന് തുറക്കും; ആദ്യഘട്ടത്തിൽ പ്രൈമറി, 10, 12 ക്ലാസുകൾ തുറക്കും
.jpg)
3 years, 11 months Ago | 561 Views
നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുൻപ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു.
പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. സ്കൂളുകള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്കുകള്‍ തയാറാക്കണം. സ്കൂളുകളിലും മാസ്കുകള്‍ കരുതണം. ഒക്ടോബര്‍ 18 മുതല്‍ കോളജ് തലത്തില്‍ വാക്സിനേഷന് സ്വീകരിച്ച വിദ്യാര്‍ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി.
Read More in Kerala
Related Stories
കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയാന്‍ മാര്‍ഗരേഖയുമായി വനിത ശിശുവികസന വകുപ്പ്
3 years, 2 months Ago
തപാൽ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് തുടങ്ങും
4 years, 4 months Ago
ഡ്രൈവിങ് ലൈസന്‍സ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും നല്‍കാം
3 years, 7 months Ago
മാലിന്യം കൂടിയാൽ കെട്ടിടനികുതിയും കൂടും
3 years, 3 months Ago
ആഴ്ചയിൽ ആറുദിവസവും കുട്ടികൾക്ക് വാക്സിൻ; വിതരണകേന്ദ്രങ്ങൾക്ക് പിങ്ക് ബോർഡ്
3 years, 7 months Ago
ജന്മാഷ്ടമി പുരസ്കാരം കലാമണ്ഡലം ഗോപിക്ക്
4 years Ago
കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വീസ് ആരംഭിച്ചു
4 years, 1 month Ago
Comments