പരമോന്നത ഫ്രഞ്ച് പുരസ്‌കാരം , ഗൗരി പാർവതീ ബായിക്ക് ഷെവലിയർ ബഹുമതി

1 year, 2 months Ago | 129 Views
കവടിയാർ രാജകുടുംബത്തിലെ പൂയം തിരുനാൾ ഗൗരി പാർവതീ ബായിക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ ബഹുമതി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഗൗരി പാർവതീ ഭായിയെ ഷെവലിയർ ( നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൺ ഓഫ് ഓണർ) ആയി നിയമിച്ച വിവരം ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഡോ.തിയറീ മാത്തൗ കത്തിലൂടെ അറിയിച്ചു.
1802ൽ ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ആണ് പുരസ്കാരം സ്ഥാപിച്ചത്. ഫ്രാൻസിന് അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികൾക്ക്, ഏത് രാജ്യക്കാരെന്ന ഭേദമില്ലാതെ നൽകുന്ന പുരസ്‌കാരമാണിത്.
ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് വനിതാ ക്ഷേമത്തിനും, ഇൻഡോ - ഫ്രഞ്ച് സൗഹൃദത്തിനും ഗൗരി പാർവതീ ബായി നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്. ഫ്രഞ്ച് ഭാഷാ അദ്ധ്യാപിക എന്ന നിലയിലും തിരുവനന്തപുരത്തെ അലയൻസ് ഫ്രാൻസ്വയുടെ ഊർജ്ജസ്വലയായ പ്രവർത്തക എന്ന നിലയിലും ഗൗരി പാർവതീ ബായി ഫ്രാൻസിന്റെ ആയുഷ്കാല സുഹൃത്തും ഇൻഡോ - ഫ്രഞ്ച് സഹകരണത്തിലെ പങ്കാളിയുമാണെന്നും അംബാസഡറുടെ കത്തിൽ പറയുന്നു.
ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. തീയതിയും മറ്റും തീരുമാനിക്കാൻ അംബാസഡറുടെ സോഷ്യൽ സെക്രട്ടറി നാരായണീ ഹരിഗോവിന്ദനെ ചുമതലപ്പെടുത്തി.
Read More in Kerala
Related Stories
സർക്കാർ സേവനത്തിന് അപേക്ഷാ ഫീസില്ല, ഒരിക്കൽ വാങ്ങിയ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക്
3 years, 6 months Ago
ലോഫ്ലോര്‍ ബസ് ഇനി ക്ലാസ് മുറി
2 years, 10 months Ago
കുതിരാനിലെ ഒരു തുരങ്കം തുറന്നു;
3 years, 8 months Ago
കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയാന്‍ മാര്‍ഗരേഖയുമായി വനിത ശിശുവികസന വകുപ്പ്
2 years, 10 months Ago
സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ
3 years, 2 months Ago
ഓട്ടിസ്റ്റിക് യുവാക്കൾക്ക് സൗജന്യ തൊഴിൽപരിശീലനമൊരുക്കി ‘കേഡർ’.
3 years, 11 months Ago
പൊളിഞ്ഞ റോഡ് അറിയിക്കാൻ ആപ്പ് : പൊതുമരാമത്ത് ഉടൻ നന്നാക്കും
3 years, 10 months Ago
Comments