Wednesday, April 1, 2026 Thiruvananthapuram

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം; ഇന്ത്യക്ക് ഒന്നാമിന്നിങ്‌സില്‍ 95 റണ്‍സ് ലീഡ്

banner

4 years, 7 months Ago | 804 Views

ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യക്ക് 95 റണ്‍സ് ലീഡ്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 278 റണ്‍സിന് എല്ലാവരും പുറത്തായി.

നാല് വിക്കറ്റിന് 125 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ ഇന്ത്യ നിര്‍ണായകമായ 153 റണ്‍സ് ആണ്  സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. കെ.എല്‍ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും ബാറ്റിങ്ങാണ് ഇന്ത്യയെ ലീഡിലേക്കെത്തിച്ചത്.

രാഹുല്‍ 214 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ 84 റണ്‍സ് നേടിയപ്പോള്‍ ജഡേജ 86 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് നേടി. ഇംഗ്ലണ്ട് പേസ് ബൗളര്‍ ഒലി റോബിന്‍സണ്‍ 26.5 ഓവറില്‍ 85 റണ്‍സ് എടുത്ത്  അഞ്ചു വിക്കറ്റ് വീഴ്ത്തി. റോബിന്‍സണ്‍ന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണ് ഇത്.



Read More in Sports

Comments

Related Stories