കുടിവെള്ള കണക്ഷന് ഓണ്‍ലൈന്‍ സംവിധാനം; മീറ്റര്‍ റീഡിങ് സ്വയമെടുക്കാം
4 years, 2 months Ago | 423 Views
കുടിവെള്ള കണക്ഷന് നടപടികള്‍ അനായാസമാക്കാന്‍ വാട്ടര്‍ അതോറിറ്റി ഒാണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഒാഫീസില്‍ നേരിട്ടെത്താതെ ഇനി ഒാണ്‍ലൈന്‍ വഴി അപേക്ഷിക്കാം. സ്വയം മീറ്റര്‍ റീഡിങ് സംവിധാനവും വരും.
പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പി.ടി.പി നഗര്‍ സബ് ഡിവിഷന്, സെന്‍ട്രല്‍ സബ് ഡിവിഷനു കീഴിലെ പാളയം സെക്ഷന്‍, കോഴിക്കോട് മലാപ്പറമ്പ് സബ് ഡിവിഷന് എന്നീ ഒാഫിസുകള്‍ക്കു കീഴിലാണ് ഒാണ്‍ലൈന്‍ സൗകര്യം വരുന്നത്. പൂര്‍ണ സംവിധാനം ഉടന്‍ നിലവില്‍ വരും. അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ഒരു ഘട്ടത്തില്‍ പോലും ഓഫീസില്‍ എത്തേണ്ടതില്ല. ഇ-ടാപ് സംവിധാനം വഴി, അപേക്ഷകളോടൊപ്പം അനുബന്ധ രേഖകള്‍ ഫോട്ടോയെടുത്തോ സ്കാന്‍ ചെയ്തോ ഉള്‍പ്പെടുത്താം. അപേക്ഷ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസ് സ്ഥല പരിശോധനക്ക് കൈമാറും. സ്ഥലപരിശോധന നടത്തി കണക്ഷന് നല്കാന് സാധിക്കുമെന്ന് ബോധ്യപ്പെടുന്നതോടെ പ്ലംബറെയും എസ്റ്റിമേറ്റ് തുകയും തീരുമാനിക്കും. ഈ വിവരങ്ങള്‍ അപേക്ഷകന് എസ്.എം.എസായി ലഭിക്കും.
തുക ഓണ്‍ലൈനായി അടയ്ക്കാം. സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് കണ്‍സ്യൂമര്‍ സര്‍വിസ് സെന്ററുകള്‍ വഴിയോ വാട്ടര്‍ അതോറിറ്റി ഓഫിീസുകള് വഴിയോ ഇ-ടാപ് അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓഫീസില്‍ ബില്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ തന്നെ, ഉപഭോക്താവിന് എസ്.എം.എസായി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് സ്വയം വാട്ടര്‍ മീറ്റര്‍ റീഡിങ് രേഖപ്പെടുത്താന്‍ സാധിക്കുന്ന സംവിധാനമാണ് സെല്‍ഫ് മീറ്റര്‍ റീഡിങ്. മീറ്റര്‍ റീഡിങ് രേഖപ്പെടുത്തി മീറ്ററിന്റെ ഫോട്ടോയെടുക്കുമ്പോള്‍ തന്നെ മീറ്റര്‍/കണക്ഷന് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും രേഖപ്പെടുത്തും. സമര്‍പ്പിക്കുന്ന റീഡിങ് പരിശോധിച്ച്, ഉപഭോക്താവിന് ബില്‍ തുകയും മറ്റു വിവരങ്ങളും എസ്.എം.എസായി നല്‍കും. ബില്‍ തുക ഉപഭോക്താവിന് ഓണ്‍ലൈനായി തന്നെ അടയ്ക്കാം.
Read More in Kerala
Related Stories
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
3 years, 11 months Ago
പൊളിഞ്ഞ റോഡ് അറിയിക്കാൻ ആപ്പ് : പൊതുമരാമത്ത് ഉടൻ നന്നാക്കും
4 years, 6 months Ago
ചൂഷണത്തിന് ഇരയായവര്‍ക്ക് സാന്ത്വനമാകാന്‍ സ്നേഹസ്പര്‍ശം
3 years, 5 months Ago
ഉപഭോക്താക്കളുടെ ഡേറ്റ സുരക്ഷ ഉറപ്പുവരുത്താൻ ഒരുങ്ങി കെ.എസ്.ഇ.ബി.
3 years, 9 months Ago
ജീവനൊടുക്കിയത് ഇരുപതിലേറെ പേർ; ഓൺലൈൻ റമ്മിക്ക് വീണ്ടും പൂട്ടിടും
3 years, 5 months Ago
Comments