NTPC : 280 എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ്
5 years Ago | 543 Views
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സി.യിൽ 280എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. 2021 - ലെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗക്കാർക്കാണ് അവസരം. നിയമനം വിവിധ പ്ലാന്റിലോ പ്രോജക്റ്റിലോ ആയിരിക്കും. അപേക്ഷിക്കനാകുന്ന ബന്ധപ്പെട്ട വിഷയങ്ങൾ ചുവടെ.
ഇലക്ട്രിക്കൽ : ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഹൈ വോൾട്ടെജ്/പവർ ഇലക്ട്രോണിക്സ്/ പവർ എഞ്ചിനീയറിംഗ്.
മെക്കാനിക്കൽ : പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ/ തെർമൽ/ മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/ പവർ എഞ്ചിനീയറിംഗ്.
ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് പവർ/ പവർ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.
ഇൻസ്ട്രുമെന്റേഷൻ : ഇലകട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ്,ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ (എസ് .സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം) എഞ്ചിനീയറിംഗ് ടെക്നോളജി ബിരുദം. അല്ലെങ്കിൽ എ.എം.ഐ.ഇ. അവസാനവർഷം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി WWW.nt ntpc.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.
Read More in Opportunities
Related Stories
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
4 years, 7 months Ago
ജോധ്പുര്‍ എയിംസില്‍ 106 ഒഴിവ്
5 years Ago
91 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
5 years, 1 month Ago
കേരള ഹൈക്കോടതിയിൽ 55 അസിസ്റ്റന്റ്
4 years, 11 months Ago
നവോദയയിൽ അധ്യാപകർ
4 years, 11 months Ago
187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി.
4 years, 5 months Ago
5 തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താൻ പി.എസ്.സി
5 years, 1 month Ago
Comments