Wednesday, Aug. 20, 2025 Thiruvananthapuram

കേരളത്തിന് ആശങ്കയായി ചുഴലിക്കാറ്റ് : ടൗട്ടെ

banner

4 years, 3 months Ago | 413 Views

കേരളത്തിന് ആശങ്കയായി ചുഴലിക്കാറ്റ്. ടൗട്ടെ (Tauktae) എന്നു പേരിട്ട ചുഴലി 16–ാം തീയതിയോടെ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി ഞായറാഴ്ച ടൗട്ടേ ചുഴലിക്കാറ്റായി മാറും. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്.

അറബിക്കടലിലെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ടൗട്ടെ. ചുഴലിക്കാറ്റിന് പേര് നല്‍കിയത് മ്യാന്‍മറാണ്.  പല്ലി എന്നാണ് ടൗട്ടെ എന്ന വാക്കിന്റെ അർഥം.  

കേരള തീരത്തു നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെക്കൂടിയാണു ചുഴലിയുടെ യാത്രാവഴിയെങ്കിലും തീരക്കടൽ പ്രക്ഷുബ്ധമാകും. കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  ഈ വർഷത്തെ അറബിക്കടലിലെ ആദ്യ ചുഴലിയാണ് ടൗട്ടെ.  



Read More in Kerala

Comments