Wednesday, Aug. 20, 2025 Thiruvananthapuram

ആയിരത്തോളം സാധനങ്ങള്‍ക്ക് വില കുറയും: നാളെ മുതല്‍ പ്രളയ സെസ് ഇല്ല

banner

4 years Ago | 381 Views

കേരളത്തില്‍ 2018 ലെ മഹാപ്രളയം സൃഷ്ടിച്ച ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഇന്നത്തോടെ അവസാനിക്കുന്നു. 2019 ഓഗസ്റ്റ് മാസത്തിലാണ് ഒരു ശതമാനം അധിക നികുതി കേരളത്തിന് മാത്രമായി ഏര്‍പ്പെടുത്തിയത്. കേന്ദ്ര- സംസ്ഥാന ജിഎസ്ടികള്‍ക്ക് പുറമെയായിരുന്നു ഈ ഒരു ശതമാനം നികുതി.

കേരളത്തില്‍ വില്‍ക്കുന്ന 12ശതമാനം, 18 ശതമാനം 28ശതമാനം ജിഎസ്ടിയുള്ള ആയിരത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണം, വെള്ളി എന്നിവയ്ക്ക് കാല്‍ശതമാനവും ആയിരുന്നു പ്രളയ സെസ്. സ്വര്‍ണം, വെള്ളി, ഗൃഹോപകരണങ്ങള്‍ വാഹനങ്ങള്‍, ഇന്‍ഷുറന്‍സ്, റീചാര്‍ജ് തുടങ്ങിയവയ്ക്കൊക്കെ നാളെ മുതല്‍ ഈ നികുതി ഈടാക്കാന്‍ പാടില്ല. അതിനാല്‍ തന്നെ ചെറിയ തോതിലുള്ള വിലക്കുറവ് ഉണ്ടാകും.

രണ്ട് വര്‍ഷമായിരുന്നു പ്രളയ സെസ് പിരിക്കാനുള്ള കാലാവധി. നാളെ മുതല്‍ സാധനങ്ങളുടെ മേല്‍ വ്യാപാരികള്‍ പ്രളയ സെസ് ഈടാക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ ഉറപ്പ് വരുത്തണമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നു.

പ്രളയ സെസ് ഒഴിവാക്കി ബില്ലിങ് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തിയതായി വ്യാപാരികളും അറിയിച്ചു.



Read More in Kerala

Comments