Wednesday, April 16, 2025 Thiruvananthapuram

അഡ്വ. പി സതീദേവി കേരള വനിത കമ്മിഷന്‍ അധ്യക്ഷ

banner

3 years, 6 months Ago | 510 Views

അഡ്വ. പി സതീദേവി കേരള വനിത കമ്മിഷന്‍ അധ്യക്ഷയായി ഒക്ടോബര്‍ ഒന്നിന് രാവിലെ ചുമതലയേല്‍ക്കും. ജോസഫൈന്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. കമ്മീഷന്റെ ആറാമത്തെ അധ്യക്ഷയായാണ് സതീദേവി ചുമതലയേല്‍ക്കുന്നത്.

നിലവില്‍ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. വടകര ലോകസഭാ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.  1996ല്‍ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണു സംസ്ഥാനത്തെ വനിതാ കമ്മിഷന്‍. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം, കെ.സി.റോസക്കുട്ടി, എംസി ജോസഫൈന്‍ എന്നിവരാണ് ഇതിന് മുന്‍പ് കമ്മീഷന്‍ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ളത്.



Read More in Kerala

Comments