വിഷാദ രോഗത്തിനുള്ള ഫ്ലുവോക്സാമൈന് കോവിഡ് ചികിത്സയില് ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്

3 years, 5 months Ago | 324 Views
വളരെ വില കുറഞ്ഞ, വിഷാദരോഗത്തിന്റെ ചികിത്സയില് ഉപയോഗിക്കുന്ന ഒരു മരുന്ന് കോവിഡ് രോഗികളില് രോഗം ഗുരുതരമാകാതെ സൂക്ഷിക്കാന് സഹായകരമാണെന്ന് ബ്രസീലിയന് ശാസ്ത്രജ്ഞന്മാര് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഫ്ലുവോക്സാമൈന് എന്ന മരുന്നാണ് അതിന്റെ ആന്റി-ഇന്ഫ്ളമേറ്ററി കഴിവുകള് ഉപയോഗിച്ച് പ്രതിരോധ സംവിധാനത്തെ ശാന്തമാക്കുകയും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നത്. ഏല്ലാ വര്ഷവും ഏകദേശം 70 മില്യണ് ബ്രിട്ടീഷുകാര്ക്ക് നിര്ദ്ദേശിക്കാറുള്ള സെലെക്ടീവ് സെറോടോണിന് റൂപ്ടേക്ക് ഇന്ഹിബിറ്റേഴ്സ് എന്ന വിഭാഗത്തില് പെടുന്ന മരുന്നാണിത്.
ബ്രിട്ടനില് ഒരു ഗുളികക്ക് 29 പെന്സ് മാത്രം വിലവരുന്ന ഈ മരുന്ന് കോവിഡ് പോസിറ്റീവ് ആയ 741 പേരിലാണ് പരീക്ഷിച്ചത്. ഇവര്ക്ക് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ഏഴു ദിവസത്തിനുള്ളിലായിരുന്നു പരീക്ഷണം നടത്തിയത്. ദിവസേന രണ്ടു ഗുളികള് വീതം 10 ദിവസം ഇവര്ക്ക് മരുന്ന് നല്കുകയുണ്ടായി. മരുന്ന് കഴിച്ചവരില് 79പേര്ക്ക് (10.6 ശതമാനം) കോവിഡ് മൂര്ച്ഛിച്ച് ആശുപത്രി പ്രവേശനം അനിവാര്യമായപ്പോള് മരുന്ന് കഴിക്കാത്തവരില് അത് 15.7 ശതമാനമായിരുന്നു. ശരിയായ വിശകലനം കാണിക്കുന്നത്, ഈ മരുന്ന് കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനം 32 ശതമാനം കണ്ട് കുറച്ചു എന്നാണ്.
വാക്സിന് അപ്രാപ്യമായ മൂന്നാം ലോക രാജ്യങ്ങളില് കോവിഡ് ഗുരുതരമാകാതെ നോക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ഈ മരുന്ന് ഉപയോഗിക്കാം എന്നാണ് ഗവേഷകര് പറയുന്നത്. എന്നാല്, ഈ മരുന്ന് വാക്സിനേഷന് സ്വീകരിച്ചവരിലും പരീക്ഷിച്ച് അവര്ക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്നും സുരക്ഷിതമാണോ എന്നും അറിയേണ്ടതുണ്ടെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞര് പറയുന്നത്. ഒരാളുടെ മനോനില മെച്ചപ്പെടുത്തുന്ന രീതിയില് മസ്തിഷ്കത്തില് സെറോടോണിന്റെ അളവ് വര്ദ്ധിപ്പിച്ചുകൊണ്ടാണ് ഫ്ളുവോക്സാമൈന് പ്രവര്ത്തിക്കുന്നത്.
എന്നാല്, ഈ ഹോര്മോണ് പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ അമിതപ്രവര്ത്തനം നടത്തി ആരോഗ്യമുള്ള കോശങ്ങള്ക്ക് കേടുപാടുകള് സംഭവിക്കുന്നതില് നിന്നും തടയുവാനും ഇതിനു സാധിക്കും. ഇത്തരത്തില് പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നത് പലപ്പോഴും മരണകാരണം വരെ ആയേക്കാം. കോവിഡ് വാക്സിന് പദ്ധതി ആരംഭിക്കുക മാത്രം ചെയ്ത 2021 ജനുവരിയിലായിരുന്നു ബ്രസീലിലെ ശാസ്ത്രജ്ഞര് ഈ പഠനം നടത്തിയത്.
11 വ്യത്യസ്ത സ്ഥലങ്ങളില് നിന്നായി തെരഞ്ഞെടുക്കപ്പെട്ട 50 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലായിരുന്നു പഠനം നടത്തിയത്. ഇതില് ചുരുങ്ങിയത് ഒരാള്ക്കെങ്കിലും ടൈപ്പ് 2 പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദ്ദം തുടങ്ങിയ അപകട സാധ്യതയുള്ള രോഗാവസ്ഥകളും ഉണ്ടായിരുന്നു. മൊത്തം 741 പേരെയായിരുന്നു പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവരെല്ലം കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ച്ച മാത്രം കഴിഞ്ഞവരായിരുന്നു. ഇവരില് 75 പേര്ക്ക് (10 ശതമാനം) രോഗം ഗുരുതരമായി ആശുപത്രിയില് പ്രവേശിക്കെണ്ടി വന്നു. ഒരാള് മാത്രമായിരുന്നു മരണമടഞ്ഞത്.
അതേസമയം കോവിഡ് സ്ഥിരീകരിച്ച മറ്റ് 756 പേരെ ഈ മരുന്ന് നല്കാതെ നിരീക്ഷണത്തില് വെച്ചു. അവരില് 119 പേര് (15.7 ശതമാനം) ആശുപത്രിയില് പ്രവേശിപ്പിക്കപ്പെടുകയും 12 പേര് (1.6 ശതമാനം) മരണമടയുകയും ചെയ്തു. ഈ മരുന്ന് നല്കുന്നതില് സുരക്ഷാ പ്രശ്നങ്ങള് ഒന്നും തന്നെ ഉദിക്കുന്നില്ല എന്നും ശാസ്ത്രജ്ഞര് കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുന്പ് ഇതേ രീതിയില് നടന്ന പഠനങ്ങളുടെ ഫലത്തെ പിന്താങ്ങുന്നതാണ് തങ്ങളുടെ പഠനഫലവുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ബെലോ ഹോറിസോണ്ടെ ആശുപത്രിയിലെ കാര്ഡിയോളജിസ്റ്റ് ഡോ. ജില്മാര് റീസ് പറഞ്ഞു
Read More in World
Related Stories
വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആഡം പറ്റാപോറ്റിയനും.
3 years, 6 months Ago
ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ
3 years, 11 months Ago
പാറ്റഗോണിയയിൽ പുതിയ ദിനോസർ ഇനം കണ്ടെത്തി
10 months, 1 week Ago
ബൂസ്റ്റർ ഡോസുകൾ നിർത്തിവെക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ
3 years, 8 months Ago
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം: പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക
3 years, 10 months Ago
സി. ഒ.പി 26: ആഗോളതാപനം തടയാൻ ലോകരാജ്യങ്ങൾ ഗ്ലാസ്ഗോയിൽ
3 years, 5 months Ago
ആദ്യത്തെ അറബ് ബഹിരാകാശ മിഷന്
3 years, 9 months Ago
Comments