ബുധനാഴ്ചകളിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ഖാദി ധരിക്കണമെന്ന് ഉത്തരവ്
4 years, 7 months Ago | 507 Views
സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളിൽ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് കൈത്തറി–ഖാദി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി. സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, അനധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കേണ്ടത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ള കൈത്തറി–ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. സര്‍ക്കാര്‍ വകുപ്പുകള്‍ ഒരു നിശ്ചിത ശതമാനം ഖാദി/കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നതായി ഉറപ്പാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. മുമ്പ് ശനിയാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും ഫലമുണ്ടായിരുന്നില്ല.
Read More in Kerala
Related Stories
അഞ്ച് കുട്ടികള്‍ക്ക് ധീരതക്കുള്ള ദേശീയ പുരസ്കാരം
4 years, 6 months Ago
മാസ്ക് ഉൾപ്പെടെ 15 കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി ആരോഗ്യ വകുപ്പ്
5 years, 2 months Ago
രാജ്യത്തെ ആദ്യ ഡ്രോണ്‍ ഫോറന്‍സിക്കുമായി കേരളം
5 years Ago
ഏപ്രിൽ 27 വാഗ്ഭടാനന്ദ ഗുരുവിൻറെ നൂറ്റിമുപ്പത്തിയാറാം ജന്മദിനം
5 years, 3 months Ago
കുട്ടികളുടെ മൊബൈല്‍ പ്രേമം തടയാന്‍ 'കൂട്ട്' ഒരുക്കി കേരള പോലീസ്
4 years, 2 months Ago
ജില്ലാ പോലീസിൽ പെഡൽ പോലീസ് സംവിധാനം
5 years, 4 months Ago
Comments