Wednesday, Aug. 20, 2025 Thiruvananthapuram

റേഷന്‍ കടയില്‍ ഇനി പാലും പണവും ഗ്യാസും ; അടിമുടി മാറിയ കെ-സ്‌റ്റോര്‍

banner

3 years, 2 months Ago | 310 Views

വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന കടമുറി. അതിനുള്ളില്‍ കൂട്ടിയിട്ട അരിച്ചാക്കുകള്‍. മണ്ണെണ്ണ നിറച്ചുവച്ച വീപ്പ. പരിമിതമായ സ്ഥലസൗകര്യം. മൂക്കിലേക്ക് അടിച്ചുകയറുന്ന അരിയുടെയും മണ്ണെണ്ണയുടെയും ഗന്ധം. നാട്ടിന്‍പുറത്തെ റേഷന്‍ കടകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പൊതുവേ ആളുകളുടെ മനസ്സിലേക്കെത്തുന്ന രൂപമാണിത്. എന്നാല്‍ കാലത്തിനൊപ്പം ഇനി റേഷന്‍ കടകളും അടിമുടി മാറുകയാണ്. അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രമല്ല ബാങ്കിങ് ഇടപാടും അക്ഷയ സേവനസൗകര്യവും ലഭ്യമാകുന്ന ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍.

വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നത്. മിനി ബാങ്കിങ്, അക്ഷയകേന്ദ്രം  മാവേലി സ്റ്റോര്‍, മിനി ഗ്യാസ് ഏജന്‍സി, മില്‍മാ ബുത്ത് - ഇവയെല്ലാം ഒന്നിച്ചുചേര്‍ത്ത് 'കെ-സ്റ്റോര്‍' (കേരള സ്റ്റോര്‍) ആയാണ് റേഷന്‍ കടകളുടെ ന്യൂജന്‍ പരിവേഷം. നിലവിലെ റേഷന്‍ കടകളില്‍നിന്ന് തിരഞ്ഞെടുത്ത ആയിരത്തോളം കടകളാണ് ഇത്തരത്തില്‍ സ്മാര്‍ട്ടാകുന്നത്. എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും കെ-സ്റ്റോര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും..



Read More in Kerala

Comments