Wednesday, April 16, 2025 Thiruvananthapuram

കുട്ടികളുടെ മൊബൈല്‍ പ്രേമം തടയാന്‍ 'കൂട്ട്' ഒരുക്കി കേരള പോലീസ്

banner

2 years, 10 months Ago | 256 Views

മൊബൈല്‍ഫോണിന്‌ അടിമപ്പെടുന്ന കുട്ടികളെ അതില്‍നിന്നും മോചിതരാക്കാന്‍ ഇനി പോലീസിന്റെ 'കൂട്ട്'.

മൊബൈല്‍ഫോണിന് അടിമപ്പെടാതെ കുട്ടികളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കേരള പോലീസ്‌ പുതിയപദ്ധതിക്ക്‌ രൂപംനല്‍കിയത്. നേരത്തേ നടപ്പാക്കിയ 'കിഡ്‌സ്‌ ഗ്ലോവ്‌' പദ്ധതിയുടെ തുടര്‍ച്ചയാണ് 'കൂട്ട്‌'.

മൊബൈലിന്റെ അമിതോപയോഗം, സൈബര്‍ തട്ടിപ്പ്‌, സൈബര്‍ സുരക്ഷ, സ്വകാര്യത സംരക്ഷണം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്‌കരണം നല്‍കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ പദ്ധതി നടപ്പാക്കും.



Read More in Kerala

Comments