സംസ്ഥാന എൻജിനീയറിങ്–ഫാർമസി പ്രവേശനപരീക്ഷ (കീം) അടുത്ത വർഷം മുതൽ ഓൺലൈനിൽ
4 years, 6 months Ago | 730 Views
സംസ്ഥാന എൻജിനീയറിങ്–ഫാർമസി പ്രവേശനപരീക്ഷ (കീം) അടുത്ത വർഷം മുതൽ ഓൺലൈൻ ആകുന്നു. ഐഐടികളിലേക്കും മറ്റുമുള്ള ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാം) മാതൃകയാകും ഇവിടെയും നടപ്പാക്കുന്നത്. ഓഫ്‌ലൈൻ പരീക്ഷ ഈ വർഷം കൂടിയേ ഉണ്ടാകൂ.
ഓൺലൈൻ പരീക്ഷാ നടത്തിപ്പിനു പ്രവേശനപരീക്ഷാ കമ്മിഷണർ താൽപര്യപത്രം ക്ഷണിച്ചു. സ്വകാര്യ ഏജൻസികൾക്കും നൽകാം. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഏറെപ്പേർ എഴുതുന്ന ഓൺലൈൻ പരീക്ഷകൾ നടത്തി പരിചയമുള്ള ഏജൻസികളെയാണ് ഉദ്ദേശിക്കുന്നത്. ഓരോ കേന്ദ്രത്തിലും എത്ര പേരെ അനുവദിക്കാം, ആവശ്യമുള്ള കംപ്യൂട്ടറുകളും നെറ്റ് കണക്‌ഷനും ലഭ്യമാക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചുള്ള താൽപര്യപത്രം ഈ മാസം 13ന് അകം നൽകണം. പരീക്ഷ ഒന്നിച്ചുനടത്താൻ ഒരു ലക്ഷത്തിലേറെ കംപ്യൂട്ടർ ടെർമിനലുകൾ ലഭ്യമാകണം. ഇതിനുള്ള മറ്റ് സാങ്കേതിക സംവിധാനങ്ങളും വേണം.
ഓൺലൈനാകുന്നതു വിദ്യാർഥികൾക്കും ഗുണകരമാകും. ഇപ്പോഴത്തെ പരീക്ഷയിൽ ഒഎംആർ ഷീറ്റിൽ ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ പിന്നെ മാറ്റാനാകില്ല.
ഓൺലൈൻ പരീക്ഷയിൽ ആദ്യം രേഖപ്പെടുത്തുന്ന ഉത്തരം തെറ്റെന്നു തോന്നിയാൽ മാറ്റി പുതിയ ഓപ്ഷൻ നൽകാം. ചോദ്യക്കടലാസിന്റെയും ഒഎംആർ ഷീറ്റിന്റെയും അച്ചടി ഒഴിവാക്കാം. ഒഎംആർ ഷീറ്റുകൾ സ്കാൻ ചെയ്യുന്ന ജോലിയും ഒഴിവാകും.
Read More in Kerala
Related Stories
ദിശയുടെ സേവനങ്ങള്‍ ഇനി 104 ലും
5 years, 4 months Ago
വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്
4 years, 8 months Ago
മലയാളം; പഴയ ലിപിയിലേക്ക് ഭാഗികമായി മാറാൻ ശുപാർശ
4 years, 7 months Ago
പഠ്ന ലിഖ്ന അഭിയാന് പദ്ധതി ആദ്യാക്ഷരം കുറിച്ച് സാക്ഷരതാ പഠിതാക്കള്‍
4 years, 9 months Ago
ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറയും
4 years, 4 months Ago
ബുധനാഴ്ചകളിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ഖാദി ധരിക്കണമെന്ന് ഉത്തരവ്
4 years, 8 months Ago
സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ ഡിജിറ്റല്‍ പട്രോളിങ്
5 years, 2 months Ago
Comments