ഡോ. എ.ജി. ഒലീന സാക്ഷരതാമിഷൻ ഡയറക്ടർ
4 years, 3 months Ago | 460 Views
സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറായി ഡോ. എ.ജി. ഒലീനയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സാക്ഷരതാമിഷൻ ഡയറക്ടറായിരുന്ന ഡോ. പി.എസ്. ശ്രീകല ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.
തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായിരുന്നു. ആൾ കേരള പ്രൈവറ്റ് കേരള ടീച്ചേഴ്സ് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ്, കോളേജ്, സർവകലാശാലാ അദ്ധ്യാപകരുടെ ദേശീയസംഘടനയായ ഐ ഫെറ്റോയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ സെക്രട്ടറി, കേരള സർവകലാശാലാ സെനറ്റംഗം, മലയാളം സർവകലാശാലാ സിൻഡിക്കേറ്റംഗം, എം.ജി സർവകലാശാലാ അക്കാഡമിക് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ച ഇവർ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയാണിപ്പോൾ.
Read More in Kerala
Related Stories
എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെയെന്ന് വിദ്യാഭ്യാസ മന്ത്രി
5 years, 4 months Ago
മലയാളി ശാസ്ത്രജ്ഞൻ ഡോ എസ് സോമനാഥ് ഐ എസ് ആർ ഒ ചെയർമാൻ
4 years, 8 months Ago
സ്പുട്നിക് വാക്സിന് നിര്‍മാണ യൂണിറ്റ് : റഷ്യയും കേരളവും തമ്മില്‍ ചര്‍ച്ച
5 years, 2 months Ago
ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സ് തികയണം; ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശം
4 years, 7 months Ago
അതിജാഗ്രതയുടെ നാളുകൾ - ആരോഗ്യമന്ത്രി
5 years, 1 month Ago
തൃശൂരിലെ 10 വയസുകാരിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
5 years, 3 months Ago
Comments