മലയാളത്തിലെ ആദ്യത്തെ സോംബി സിനിമ എന്ന വിശേഷണത്തോടെ 'രാ'
5 years, 4 months Ago | 557 Views
ഭയം നിറഞ്ഞ് വീടിനുള്ളിൽ അടഞ്ഞു കഴിയേണ്ടിവരുന്ന അവസ്ഥ ഇപ്പോൾ അപരിചിതമല്ല. ഒന്നിച്ചുകൂടല്‍ അന്യം നിന്നുപോകുന്ന ഒരു കാലയളവിലൂടെയാണ് മനുഷ്യന്‍ ഇന്ന് കടന്നുപോകുന്നത്. സമാനമായ ഒരു അവസ്ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ്, മലയാളത്തിലെ ആദ്യത്തെ സോംബി മൂവിയായി എത്തുന്ന 'രാ'.
ചിത്രത്തിൻ്റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങി. 'നൈറ്റ്ഫാൾ പാരനോയ' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന 'രാ' പാട്ടും ഡാൻസും കോമഡിയും ഒന്നുമില്ലാതെ, ഭയം നിറഞ്ഞ നിശാജീവിതത്തിന്റെ നേർക്കാഴ്ചയായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. കൊച്ചിക്കാരനായ കിരൺ മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. തമിഴ് ചലച്ചിത്രകാരൻ പാർത്ഥിപന്റെ ശിഷ്യനാണ് കിരൺ. മനു ഗോപാലാണ് രചന. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബൂബേക്കറാണ് ചിത്രത്തിന്റെ നിർമാതാവ്.
ജീവന്‍ വെക്കുന്ന' മൃതദേഹങ്ങളും അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന മനുഷ്യരുമൊക്കെ ചേരുന്ന ഭാവനാലോകമാണ് സിനിമയില്‍ സോംബികളുടേത്.
Read More in Kerala
Related Stories
എത്രയും വേഗം ആശുപത്രിയിലെത്തിക്കൂ; നിങ്ങളെ കാത്തിരിക്കുന്നു ക്യാഷ് അവാര്‍ഡ്
4 years, 5 months Ago
മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾക്ക് പുരസ്ക്കാരം
4 years, 10 months Ago
കെപ്കോ ചിക്കന്‍ ഇനി ഓണ്‍ലൈനിലൂടെയും
4 years, 5 months Ago
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ശിവാജി ഗണേശൻ ഇനി തമിഴ് പാഠപുസ്തകത്തിൽ
4 years, 2 months Ago
വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര
4 years, 7 months Ago
ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി
5 years, 1 month Ago
Comments