പുതുചരിത്രം; സാമാജികരെ നിയന്ത്രിക്കാന്‍ വനിതാ സ്പീക്കര്‍ പാനല്‍
3 years, 10 months Ago | 457 Views
ചരിത്രം കുറിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം. ഇതാദ്യമായി സ്പീക്കര്‍ പാനലിലെ മുഴുവന്‍ അംഗങ്ങളും വനിതകളായി. ഭരണ പക്ഷത്ത് നിന്നും യു പ്രതിഭയും, സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. സ്പീക്കര്‍ സഭയില്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നതാണ് ഈ പാനലിന്റെ ചുമതല.
സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എന്‍ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിത്. ഷംസീര്‍ തന്നെയാണ് സ്പീക്കര്‍ പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ അംഗീകരിച്ചതോടെ പുതുചരിത്രം പിറക്കുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസിനെ പരിഗണിക്കാതെ കെകെ രമയെ പ്രതിപക്ഷം നിര്‍ദ്ദേശിച്ചത് അപ്രതീക്ഷിതമായി. ഈ മാസം 15 വരെയാണ് നിയമസഭ സമ്മേളിക്കുക.
Read More in Kerala
Related Stories
തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർക്ക് സീഡ് ബോളുകൾ സമ്മാനം.
4 years, 2 months Ago
അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം : ബാലവകാശ കമ്മീഷൻ
5 years, 2 months Ago
പ്രതിസന്ധികളില്‍ അഭയമേകാന്‍ 'സ്വധാര്‍ ഗൃഹ്'
4 years, 2 months Ago
മാസ്ക് ഉൾപ്പെടെ 15 കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി ആരോഗ്യ വകുപ്പ്
5 years, 4 months Ago
മെട്രോ ഇനി വാടകയ്ക്ക്; കൊച്ചി മെട്രോയില്‍ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി
4 years, 4 months Ago
Comments