Saturday, April 19, 2025 Thiruvananthapuram

ഡ്രൈവിങ് ലൈസന്‍സ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും നല്‍കാം

banner

3 years, 3 months Ago | 312 Views

ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആയുര്‍വേദ ബിരുദ ഡോക്ടര്‍മാര്‍ക്കും അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.

ആയുര്‍വേദ ബിരുദമുള്ള  റജിസ്റ്റേഡ് ഡോക്ടര്‍മാര്‍ക്ക് കൂടെ അനുമതി നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

നിലവില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് പരിഗണിച്ചത്. ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിങ് ലൈസന്‍സിനായി നല്‍കുന്നത് സാധുവാകും.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഎഎംഎസ് ഡോക്ടര്‍മാര്‍ക്ക് എംബിബിഎസ് ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ തലത്തില്‍ നിന്നുള്ള നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു 



Read More in Kerala

Comments

Related Stories