Wednesday, Dec. 24, 2025 Thiruvananthapuram

ഈ മാവിന്റെ ഇലയ്ക്ക് മാങ്ങയേക്കാള്‍ വിലയുണ്ട്

banner

3 years, 8 months Ago | 620 Views

'പഴുത്ത മാവിലകൊണ്ട് പല്ലുതേച്ചാല്‍ പുഴുത്ത പല്ലും കളഭം മണക്കും' എന്ന നാട്ടുചൊല്ല് മുന്‍പേ പ്രചാരത്തിലുണ്ട്. മാവിലയ്ക്ക് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ആയുര്‍വേദവും പറയുന്നു. ഇപ്പോള്‍ ദന്തസംരക്ഷണത്തിന് മാവില ഉപയോഗിച്ച് പല്‍പ്പൊടി ഉത്പാദിപ്പിക്കാന്‍ നീലേശ്വരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇന്നൊവെല്‍നസ് നിക്ക' രംഗത്തുവന്നതോടെ മാങ്ങയെക്കാള്‍ വില മാവിലയ്ക്കായി.

ഗുണനിലവാരമുള്ള ഇല കുറ്റിയാട്ടൂര്‍ മാവിനാണന്ന് കണ്ടെത്തിയതോടെ കമ്പനി പ്രതിനിധികള്‍ കുറ്റിയാട്ടൂരിലെത്തി മാവില ശേഖരിച്ചുതുടങ്ങി. കിലോഗ്രാമിന് 150 രൂപ നിരക്കിലാണ് ഇല സംഭരിച്ചത്. ഒരുകിലോ മാങ്ങയ്ക്ക് ഇപ്പോള്‍ 100 രൂപയില്‍ താഴെയാണ് വില.

എല്ലാ മാവിലയ്ക്കും ഔഷധഗുണമുണ്ടെങ്കിലും പ്രത്യേക മണവും രുചിയും ഇലയ്ക്ക് കൂടുതല്‍ കട്ടിയുള്ളതുമാണ് കുറ്റിയാട്ടൂര്‍ മാവില പ്രത്യേകമായി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് സി.എം. അബ്രഹാം പറഞ്ഞു. കുറ്റിയാട്ടൂരിലെ മാവ് കര്‍ഷകര്‍ക്ക് ഗുണകരമായ കാര്യമെന്ന നിലയ്ക്ക് ഈ സംരംഭവുമായി സഹകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി പറഞ്ഞു. ഏറ്റവും മികച്ച കുറ്റിയാട്ടൂര്‍ മാങ്ങ ലഭിക്കുന്ന പോന്താറമ്പില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്വിന്റലോളം മാവില വിറ്റു.



Read More in Kerala

Comments