Thursday, April 10, 2025 Thiruvananthapuram

കാവലിനൊപ്പം കരുതലും - പോള്‍-ബ്ലഡ് സംവിധാനവുമായി കേരള പോലീസ്

banner

3 years, 11 months Ago | 455 Views

രക്തദാനത്തിന് പൊതുസമൂഹത്തെ പ്രേരിപ്പിക്കാന്‍ പോള്‍-ബ്ലഡ് സംവിധാനവുമായി പോലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പിലാണ് പോള്‍-ബ്ലഡ് എന്ന  സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാക്‌സിനേഷന്‍ സമയത്ത് രക്തബാങ്കുകളില്‍ ആവശ്യത്തിന് രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഇങ്ങനെയൊരു സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്.

രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് പോൾ -ആപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത്  ആവശ്യമായ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം.  രക്തം ആവശ്യമുളളവരും ബ്ലഡ്ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ്ബാങ്ക്, തീയതി എന്നീ വിവരങ്ങള്‍ നല്‍കി പോൾ -ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്യണം. രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നവരെ പോലീസ് ബന്ധപ്പെട്ട് രക്തലഭ്യത ഉറപ്പാക്കും.

രക്തദാതാവിനെയും സ്വീകര്‍ത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായാണ് പോൾ -ആപ്പ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ പോൾ -ആപ്പ് കണ്‍ട്രോള്‍ റൂമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.

രാജ്യത്ത് ആദ്യമായാണ് ഒരു പോലീസ് സേന രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കാവലിനൊപ്പം കരുതലും എന്ന ആശയം മുന്‍നിര്‍ത്തിയാണ് പൊതുജനസേവനാര്‍ത്ഥം പോലീസിന്റെ ഈ പുതിയ സംവിധാനം.



Read More in Kerala

Comments