എന്റെ ജില്ല ആപ്പ് - ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

3 years, 10 months Ago | 387 Views
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ നിമിഷ നേരത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് എന്റെ ജില്ലാ മൊബൈല്‍ ആപ്ലിക്കേഷന്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മികവുറ്റതാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററാണ് എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. സര്‍ക്കാര്‍ സേവനങ്ങളുടെ ലഭ്യത മുതല്‍ കാര്യക്ഷമത വരെയുള്ള വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനും ആപ്പില്‍ അവസരമുണ്ട്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള റേറ്റിംഗ് നല്‍കാനും സാധിക്കും.
റവന്യൂ, പോലീസ്, റോഡ് ഗതാഗതം, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, കൃഷി, സിവില്‍ സപ്ലൈസ്, രജിസ്ട്രേഷന്, മൃഗസംരക്ഷണം, ഫിഷറീസ്, വ്യവസായം, അക്ഷയ കേന്ദ്രങ്ങള്‍, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്.ടി.സി, ആശുപത്രികള്‍, പൊതുമരാമത്ത്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് , സാമൂഹ്യനീതി, വനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരു വിരല്‍ത്തുമ്പ് അകലത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. ഓരോ ഓഫീസും സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങള്‍ നല്കുന്ന അഭിപ്രായങ്ങളും വിലയിരുത്തലുകളും പരസ്യമായി കാണാന്‍ കഴിയുന്ന വിധത്തിലാണ് 'എന്റെ ജില്ല ആപ്പ് ' സജ്ജീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജില്ല ഭരണകൂടത്തിന് നേരിട്ട് നീരീക്ഷിക്കാം. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുന്നതിനും മാതൃകപരമായ സേവനം ഉറപ്പാക്കുന്നതിനും ആപ്പിന്റെ പ്രവര്‍ത്തനം സഹായകരമാണ്.
എന്റെ ജില്ല ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. കേരളത്തിലെ 14 ജില്ലകളിലേയും സര്‍ക്കാര്‍ ഓഫീസുകള്‍ സംബന്ധിച്ച വിവരം ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
Read More in Kerala
Related Stories
ഡോ കെ.ശ്രീകുമാറിനും പള്ളിയറ ശ്രീധരനും ബാലസാഹിത്യ അക്കാദമിയുടെ പുരസ്കാരം
4 years, 3 months Ago
'കള്ളിലെ കള്ളം' കണ്ടെത്താന്‍ കുടുംബശ്രീയും
3 years Ago
30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് അയ്മനം.
3 years, 6 months Ago
കറണ്ട് ബിൽ ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ൻമെന്റ് സോണുകളിൽ 'സെൽഫ് മീറ്റർ റീഡിങ്'
4 years, 3 months Ago
ജില്ലാ പോലീസിൽ പെഡൽ പോലീസ് സംവിധാനം
4 years, 4 months Ago
സര്‍ക്കാര്‍ ഓഫീസില്‍ ഇനി കടലാസ് രശീതിയില്ല; പണമടച്ച വിവരങ്ങള്‍ മൊബൈലില്‍ കിട്ടും
3 years, 2 months Ago
Comments