Friday, April 18, 2025 Thiruvananthapuram

ജൂൺ 3 - ഇന്ന് ലോക സൈക്കിൾ ദിനം

banner

10 months, 2 weeks Ago | 81 Views

ജൂൺ 3 നാണ് ലോക സൈക്കിൾ ദിനമായി ആചരിക്കുന്നത്. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിൾ ദിനം ആചരിക്കുന്നത്. മലിനീകരണം ഒട്ടും സൃഷ്ടിക്കാത്ത വാഹനമാണ് സൈക്കിൾ. അതിനാൽ തന്നെ ആരോഗ്യ സംരക്ഷണം എന്നതുപോലെ പ്രകൃതി സൗഹൃദവുമാണ്‌ സൈക്കിൾ.

ഇരുചക്ര വാഹനമായ സൈക്കിളിന്റെ വിവിധ തരത്തിലുള്ള ഉപയോഗം, ദീർഘ നാളത്തെ ഈട് നിൽക്കൽ, മറ്റ് സവിശേഷതകൾ എന്നിവ കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ജൂൺ 3ന് ലോക സൈക്കിൾ ദിനമായി പ്രഖ്യാപിച്ചത്. കുറഞ്ഞ വിലയിൽ ലഭിക്കുന്നതും പരിസ്ഥിതിക്ക് അനുയോജ്യവുമായ സൈക്കിൾ സുസ്ഥിര ഗതാഗത മാർഗമാണെന്നും ഐക്യരാഷ്ട്രസഭ വിലയിരുത്തിയിരുന്നു. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ ഊന്നിപ്പറയാൻ ഈ ദിവസം ഉപയോഗിക്കണം എന്നാണ് ഐക്യരാഷട്ര സഭ ആവശ്യപ്പെടുത്.

 2024 ലെ ലോക സൈക്കിൾ ദിനത്തിൻ്റെ നിയുക്ത തീം - "സൈക്ലിംഗിലൂടെ ആരോഗ്യം, തുല്യത, സുസ്ഥിരത.



Read More in World

Comments

Related Stories