Friday, April 18, 2025 Thiruvananthapuram

വനിതാ കമ്മിഷന്‍ അധ്യക്ഷയായി പി. സതീദേവി ചുമതലയേറ്റു

banner

2 years, 10 months Ago | 245 Views

കേരള വനിതാ കമ്മിഷന്റെ ഏഴാമത് അധ്യക്ഷയായി മുന്‍ എം.പി. അഡ്വ. പി.സതീദേവി ചുമതലയേറ്റു. ആറാം കമ്മിഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്ടോബര്‍ ഒന്നിന് ചുമതലയേറ്റിരുന്ന സതീദേവിയുടെ അധ്യക്ഷപദവിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിനു പിന്നാലെ കമ്മിഷന്റെ പുതിയ അധ്യക്ഷയായി സതീദേവിയെ നിയമിച്ച് വിജ്ഞാപനം ഇറങ്ങിയിരുന്നു.

അഞ്ച് വര്‍ഷമാണ് കമ്മിഷന്റെ കാലാവധി. രാവിലെ കമ്മിഷന്‍ ആസ്ഥാനത്തെത്തിയ അഡ്വ.പി.സതീദേവിയെ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണും മറ്റ് ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.

അഞ്ച് വര്‍ഷത്തെ കാലാവധി മേയ് 24-ന് പൂര്‍ത്തിയാക്കിയ കമ്മിഷന്‍ അംഗം അഡ്വ.എം.എസ്. താരയ്ക്ക് കമ്മിഷന്‍ ആസ്ഥാനത്ത് കഴിഞ്ഞദിവസം യാത്രയയപ്പ് നല്‍കി. അധ്യക്ഷ ഉള്‍പ്പെടെ അഞ്ച് അംഗങ്ങളുള്ള കമ്മിഷനില്‍ നിലവില്‍ ഒരു അംഗത്തിന്റെ ഒഴിവുണ്ട്.



Read More in Kerala

Comments