Sunday, Aug. 17, 2025 Thiruvananthapuram

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം

banner

4 years Ago | 599 Views

ആരോഗ്യകരമായ ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു.

വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുക എന്നതാണ് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.

ചരിത്രം

ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ചരിത്രവും ഉത്ഭവവും അന്യമാണെങ്കിലും ഇത് ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം നാം എങ്ങിനെ പ്രകൃതിയെ ചൂഷണം ചെയ്യുന്നുവെന്നതിനെക്കുറിച്ചുള്ള ആത്മപരിശോധന നടത്തി പ്രകൃതിയെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്നതാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മൂലം ആഗോളതാപനം, വിവിധ രോഗങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, വര്‍ദ്ധിച്ച താപനില തുടങ്ങിയവയാണ് മനുഷ്യര്‍ നേരിടുന്നത്.

പരിസ്ഥിതി സംരക്ഷിക്കേണ്ട്ത്  ഭാവി തലമുറകള്‍ക്കു കൂടി വേണ്ടിയാണെന്നു നാം മറക്കരുത്.  വര്‍ത്തമാന, ഭാവിതലമുറയുടെ ക്ഷേമം ഉറപ്പുവരുത്താന്‍, ഉത്തരവാദിത്തമുള്ള മനുഷ്യരായ നാമെല്ലാവരും പ്രകൃതിയെ സംരക്ഷിക്കുന്നതിലും പങ്കാളികളാകണം.



Read More in Environment

Comments