മനുഷ്യന്റെ നടുവിരലോളം നീളം; രണ്ട് പുതിയ ഇനം സൂചിത്തുമ്പികളെ കണ്ടെത്തി
5 years, 5 months Ago | 638 Views
പശ്ചിമഘട്ടത്തിലെ തുമ്പികളുടെ കൂട്ടത്തിലേക്ക് രണ്ടു പുതിയ ഇനം സൂചിത്തുമ്പികള് കൂടി. മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്നിന്നാണ് പുതിയ ഇനങ്ങളെ കണ്ടെത്തിയത്. മനുഷ്യന്റെ നടുവിരലിന്റെ നീളം വരും. തിരുവനന്തപുരം ആസ്ഥാനമായ ട്രാവന്കൂര് നേച്വര് ഹിസ്റ്ററി സൊസൈറ്റി തുമ്പി ഗവേഷണ വിഭാഗത്തിലെ ഗവേഷകരും മുംബൈയിലെ ഗവേഷകരും ചേര്ന്ന സംഘമാണ് കണ്ടെത്തലിനു പിന്നില്.
ഡോ. ശ്രീറാം ബാക്കറേ, പ്രതിമ പവാര്, സുനില് ബോയിട്ടേ, കേരളത്തില്നിന്ന് ഡോ. കലേഷ് സദാശിവന്, വിനയന് നായര് എന്നിവരാണ് സംഘാംഗങ്ങള്. യൂഫിയ (Euphaea ) ജനുസില്പ്പെട്ട യൂഫിയ തോഷിഗാരെന്സിസ് (Euphaea thoshegarensis), യൂഫിയ സുഡോഡിസ്പാര് (Euphaea pseudodispaar ) എന്നിവയാണ് പുതിയ സ്പീഷീസുകള്. സൂചിത്തുമ്പികളിലെ ഒരു കുടുംബമായ അരുവിയനില്പെട്ട തുമ്പിയാണ് തെക്കന് അരുവിയന് അഥവാ യൂഫിയ കാര്ഡിനാലിസ് (ശാസ്ത്രീയനാമം).
Read More in Environment
Related Stories
ജീവിക്കുന്ന ഫോസിലുകള് എന്ന് വിശേഷിപ്പിക്കുന്ന സീലാക്കാന്ത്; അപൂര്വ്വ മത്സ്യം
5 years, 4 months Ago
മലബാർ തീരത്തെ സമുദ്രജലത്തിൽ മൈക്രോ പ്ലാസ്റ്റിക്; മലയാളി ഗവേഷകയുടെ പഠനത്തിന് അംഗീകാരം.
5 years, 3 months Ago
ചിനാർ ഇലകളുടെ സൗന്ദര്യത്തിൽ മുങ്ങി കാശ്മീർ താഴ് വര.
4 years, 10 months Ago
ആസിഡ് മഴ
5 years, 3 months Ago
ഗ്രീന്ലാന്ഡില് മഞ്ഞുരുക്കം അതിവേഗത്തിലെന്ന് ഗവേഷകര്
5 years, 2 months Ago
അപൂര്വമായി മാത്രം കടിക്കുന്ന കടല്പ്പാമ്പ് ഇത്തരത്തില് കണ്ടെത്തുന്ന ഏഴാമത്തെ ഇനം
4 years, 9 months Ago
ചുവന്നു തുടുത്തു മാത്രമല്ല.. കറുത്ത നിറത്തിലുമുണ്ട് ആപ്പിള്
5 years, 4 months Ago
Comments