ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്
3 years, 11 months Ago | 647 Views
2021-ലെ മികച്ച പ്രകടനത്തിനുള്ള ഐസിസിയുടെ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക്. റേച്ചല്‍ ഹെയ്ഹോ ഫ്ളിന്റിന്റെ പേരില്‍ അറിയപ്പെടുന്ന പുരസ്കാരമാണ് മന്ദാനയ്ക്ക് ലഭിക്കുക. 2021-ല്‍ വിവിധ ഫോര്‍മാറ്റുകളിലായി 22 മത്സരങ്ങള്‍ കളിച്ച മന്ദാന 38.86 ശരാശരിയില്‍ 855 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കമാണ് ഈ നേട്ടം.
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരേ പുറത്തെടുത്ത മികച്ച പ്രകടനമാണ് മന്ദാനയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ മന്ദാന സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.
Read More in Sports
Related Stories
ചരിത്രമെഴുതി എമ്മ റഡുകാനോ
4 years, 3 months Ago
മേരി കോമിന് വിജയത്തുടക്കം
4 years, 5 months Ago
ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു;
3 years, 11 months Ago
ഒളിമ്പിക്സില്‍ രാജ്യത്തിന് അഭിമാനമായ പി.വി സിന്ധുവിന് തലസ്ഥാനത്ത് വന്‍ സ്വീകരണം
4 years, 4 months Ago
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ
4 years, 7 months Ago
Comments