ലോകാത്ഭുതങ്ങളില്‍ ഒന്നായ പെറുവിലെ മാച്ചു പിച്ചുവിന് കരുതിയതിനേക്കാള്‍ 20 വര്‍ഷം കൂടുതല്‍ പഴക്കമുണ്ടെന്ന് ഗവേഷകര്‍
.jpg)
3 years, 8 months Ago | 501 Views
ഏറ്റവും പുതിയ പഠനമനുസരിച്ച്, ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ മാച്ചു പിച്ചു മുമ്പ് കരുതിയതിനേക്കാള്‍ 20 വര്‍ഷം കൂടി പഴക്കമുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. തെക്കന്‍ പെറുവില്‍ സ്ഥിതി ചെയ്യുന്ന മാച്ചു പിച്ചു പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്‍ക സാമ്രാജ്യത്തില്‍പ്പെട്ട ഒരു പ്രദേശമാണ്. ആന്‍ഡീസ് പര്‍വതനിരകളുടെ കിഴക്കന്‍ ഭാഗത്തായി സ്ഥിതിചെയ്യുന്ന മാച്ചു പിച്ചു ഇന്‍കാ ചക്രവര്‍ത്തി പാച്ചകൂറ്റിയുടെ ഒരു എസ്റ്റേറ്റായിരുന്നു.
യേല്‍ പുരാവസ്തു ഗവേഷകനായ റിച്ചാര്‍ഡ് ബര്‍ഗറിന്റെയും മറ്റ് ചില യുഎസ് ഗവേഷകരുടെയും നേതൃത്വത്തില്‍ നടത്തിയ പുതിയ പഠനം ഈ ആഴ്ച ആന്റിക്വിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ചു. AD 1420 മുതല്‍ AD 1530 വരെ മാച്ചു പിച്ചു പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നും സ്പാനിഷ് കീഴടക്കല്‍ സമയത്താണ് ഇവിടം പ്രവര്‍ത്തരഹിതമായതെന്നും ഗവേഷണങ്ങള്‍ കണ്ടെത്തി. ഇത് സൈറ്റിന്റെ അംഗീകൃത ചരിത്രരേഖ സൂചിപ്പിക്കുന്നതിനേക്കാള്‍ 20 വര്‍ഷമെങ്കിലും പഴക്കമുള്ളതാക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഏറ്റവും പുതിയ ഫലങ്ങള്‍ ഇന്‍ക കാലഘട്ടത്തെക്കുറിച്ചുള്ള ചില ധാരണകളെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പഠനത്തിനായി, ശാസ്ത്രജ്ഞര്‍ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്മാരക സമുച്ചയത്തില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ ഇന്നുവരെ കണ്ടെത്തിയ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിന്റെ വിപുലമായ രൂപമായ ആക്സിലറേറ്റര്‍ മാസ് സ്പെക്‌ട്രോമെട്രി (AMS) ആണ് ഉപയോഗിച്ചത്.
യേല്‍ പ്രൊഫസര്‍ ഹിറാം ബിങ്ഹാം മൂന്നാമന്റെ നേതൃത്വത്തില്‍ നടത്തിയ ഖനനത്തിനിടെ 1912 ല്‍ നാല് ശ്മശാനങ്ങളില്‍ നിന്ന് കണ്ടെടുത്ത 26 അസ്ഥികൂടങ്ങളില്‍ നിന്നുള്ള മനുഷ്യ സാമ്പിളുകള്‍ വിശകലനം ചെയ്യാന്‍ ഗവേഷകര്‍ AMS രീതിയാണ് ഉപയോഗിച്ചത്.
സ്പാനിഷ് കീഴടക്കലിനു ശേഷം സ്പാനിഷ് എഴുതിയ ചരിത്രപരമായ രേഖകളെ അടിസ്ഥാനമാക്കിയാണ് മാച്ചു പിച്ചുവിന്റെ പ്രാചീനതയുടെയും അധിനിവേശത്തിന്റെയും ദൈര്‍ഘ്യം കണക്കാക്കിയതെന്ന് യേല്‍ ന്യൂസിനോട് സംസാരിച്ച യേല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ഫാക്കല്‍റ്റിയിലെ ആന്ത്രോപോളജി പ്രൊഫസര്‍ ബര്‍ഗര്‍ പറഞ്ഞു. മാച്ചു പിച്ചു സ്ഥാപിച്ചതിന്റെ കാലാവധി അവതരിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ആദ്യ പഠനമാണിത്. സൈറ്റിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് ശാസ്ത്രജ്ഞര്‍ വ്യക്തമായ ചിത്രം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഡി 1438ല്‍ പച്ചക്യൂട്ടി ഇന്‍ക സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും മാച്ചു പിച്ചു സ്ഥിതിചെയ്യുന്ന ഉരുബംബ താഴ്വര കീഴടക്കിയെന്നുമാണ് വിശ്വസിച്ചിരുന്നത്. അതിനാല്‍, ആ രേഖകളെ അടിസ്ഥാനമാക്കി, AD 1440ന് ശേഷവും, ഒരുപക്ഷേ AD 1450ന്റെ അവസാനവും ഈ സ്ഥലം നിര്‍മ്മിച്ചതായാണ് ചരിത്രകാരന്മാര്‍ കണക്കാക്കിയത്. "ഇന്‍കകളുടെ നഷ്ടപ്പെട്ട നഗരം" എന്നാണ് മാച്ചു പിച്ചുവിനെ വിളിക്കുന്നത്.
പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ കിടന്നിരുന്നു. 1983ലാണ് യുനെസ്കൊ മാച്ചു പിച്ചു ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Read More in Environment
Related Stories
മിനര്‍വാര്യ പെന്റാലി; പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു കുഞ്ഞന്‍തവള
3 years, 8 months Ago
ടോര്ച്ചിന് പകരം മേഘാലയയിലെ വനവാസികള്‍ ഉപയോഗിക്കുന്ന അത്ഭുത കൂണ്
3 years, 11 months Ago
വീട്ടാവശ്യത്തിന് കുരുമുളക് കിട്ടാന്‍ ഉത്തമ മാര്‍ഗം; കുറ്റിക്കുരുമുളക് കൃഷിയും പരിപാലനവും
3 years, 9 months Ago
മേഘാലയയിലെ കുഞ്ഞന്‍ തവളയ്ക്ക് ആറു നിറം
2 years, 9 months Ago
രാജ്യത്ത് പുതിയ രണ്ടിനം സിര്‍ഫിഡ് ഈച്ചകളെ കണ്ടെത്തി
3 years, 3 months Ago
Comments