സ്റ്റെന്‍സില്‍ ചിത്രരചനയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി സോന
.jpg)
3 years, 10 months Ago | 368 Views
14 രാഷ്ട്രപതിമാരുടെ ചിത്രം 7.27 മണിക്കൂറില്‍ സ്റ്റെന്‍സില്‍ പോര്‍ട്രെയിറ്റ് നടത്തി ബിരുദവിദ്യാര്‍ഥിനി. ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിലെ അവസാന വര്‍ഷ ബിരുദ രസതന്ത്രം വിദ്യാര്‍ഥിനി സോന എസ് പനവേലിലാണ് സ്റ്റെന്‍സില്‍ചിത്രരചനയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയത്.
പാതിരപ്പള്ളി എക്സല്‍ ഗ്ലാസസിനു സമീപം മാരാരിക്കുളം തെക്ക് എട്ടാം വാര്‍ഡില്‍ പനവേലില്‍ കയര്‍ തൊഴിലാളിയായിരുന്ന സജിയുടെയും ഷീലയുടെയും മകളാണ്. സ്കൂള്‍ പഠനകാലത്ത് ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുള്ള സോന രണ്ടു വര്‍ഷമായി സ്റ്റെന്‍സില്‍ ചിത്രരചനയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ചിത്രരചന പഠിക്കാതെയാണ് ഈ മേഖലയില്‍ കഴിവു തെളിയിക്കുന്നത്. ജീവിതത്തിനു കൂടുതല്‍ പ്രതീക്ഷകള്‍ നല്കി നുറുകണക്കിനു ചിത്രങ്ങള്‍ തയാറാക്കിയിട്ടുണ്ട്. സാഹിത്യകാരന്മാരും സിനിമാതാരങ്ങളുമൊക്കെ സോനയുടെ കാന്‍വാസില്‍ നിറയുന്നു. ആവശ്യാനുസരണം വ്യക്തികളുടെ ചിത്രങ്ങളും സ്റ്റെന്‍സിലില്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. ഇതില്‍ നിന്നുള്ള വരുമാനമാണ് സോനയുടെയും സഹോദരന് റോഷന്റെയും പഠനാവശ്യം നിറവേറ്റുന്നത്.
Read More in India
Related Stories
ഉപഗ്രഹ ഇന്റര്‍നെറ്റ്. വണ്‍വെബ്ബ് ഉപഗ്രഹ വിക്ഷേപണത്തിന് ഇനി ഐഎസ്ആര്‍ഒ സഹായിക്കും.
3 years, 3 months Ago
കൗമാരക്കാര്‍ക്കുള്ള നാലാമത്തെ വാക്സിനായ നോവാവാക്സിന് അനുമതി നല്കി
3 years, 4 months Ago
താഷി യാങ്ഗോം: ഈ സീസണില്‍ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
4 years, 2 months Ago
ഇനി ഡ്രോണ്‍ വെറുതെ പറത്താനാവില്ല, കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
3 years, 11 months Ago
കേരളത്തിന് ഇത് അഭിമാന നിമിഷം! നാവികസേനയെ നയിക്കാന്‍ മേധാവിയായി മലയാളിയായ ആർ ഹരികുമാർ
3 years, 8 months Ago
കുപ്പിവെള്ളത്തിനും ബിഐഎസ് മുദ്ര
4 years, 3 months Ago
Comments