Thursday, April 10, 2025 Thiruvananthapuram

യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് പക്ഷി മൂന്നാറില്‍; ഇന്ത്യയില്‍ കണ്ടെത്തുന്നത് ഇതാദ്യം.

banner

3 years, 5 months Ago | 334 Views

യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് എന്ന പക്ഷിയെ മൂന്നാറില്‍ കണ്ടെത്തി. യൂറോപ്പ്, ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളില്‍ കാണുന്ന ഇതിനെ മുമ്പ് ഇന്ത്യയില്‍ കണ്ടതായി രേഖകളില്ല. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് റോഡില്‍ പക്ഷിനിരീക്ഷകരായ അഡ്വ.കെ.ജി. അജയ് കുമാര്‍, ബാജി കുരുവിള എന്നിവരാണ് നവംബര്‍ ആറിന് രാവിലെ ഇതിന്റെ ചിത്രമെടുത്തത്.

ചിത്രം മറ്റ് പക്ഷിനിരീക്ഷകര്‍ക്ക് അയച്ചുനല്‍കി യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് തന്നെയെന്ന് ഉറപ്പിച്ചു. ഇ-ബേര്‍ഡ് എന്ന സൈറ്റിലും വിവരം പങ്കുവെച്ചു.  

കിഴക്കന്‍ യൂറോപ്പില്‍നിന്ന് ആഫ്രിക്കയിലേക്ക് പറക്കുംവഴി പക്ഷി ഇന്ത്യയില്‍ എത്തിയതാകാമെന്ന് ബേര്‍ഡ് കൗണ്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ പ്രവീണ്‍ ജയദേവന്‍ പറഞ്ഞു.



Read More in Environment

Comments