വൈദ്യുതക്കമ്പിയിലേക്കു മരച്ചില്ല ചാഞ്ഞാല്‍ ഉദ്യോഗസ്ഥന് പിഴ; ഫോട്ടോയെടുത്ത് അയക്കാം, സമ്മാനം വാങ്ങാം

2 years, 10 months Ago | 262 Views
ജൂണ്‍ ഒന്നുമുതല്‍ വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകള്‍ ചാഞ്ഞുനില്‍ക്കുന്നതു കണ്ടാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് പിഴചുമത്താന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. വൈദ്യുത ലൈന്‍, പോസ്റ്റ്, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയ്ക്കുമീതെ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ചാഞ്ഞുനില്‍ക്കുന്നത് ജനത്തിന് ഫോട്ടോയെടുത്ത് വീഴ്ചവരുത്തിയ ഓഫീസര്‍മാരെ ചൂണ്ടിക്കാട്ടി വാട്സാപ്പില്‍ അയക്കാം.
കാലവര്‍ഷത്തിനുമുമ്പായി ലൈനുകള്‍ക്ക് ഭീഷണിയായ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ബോര്‍ഡ് വെട്ടിമാറ്റാറുണ്ട്. വര്‍ഷംതോറും 65 കോടിരൂപയാണ് ഇതിനുചെലവ്. ഇത്തവണ ഏപ്രില്‍ 22-നു നടത്തിയ അവലോകനത്തില്‍ ഈ ജോലികളുടെ 79 ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്നു വിലയിരുത്തി ജോലികള്‍ മേയ് 31-നകം തീര്‍ക്കാന്‍ നിര്‍ദേശം നല്കി.
ജൂണ്‍ ഒന്നിനുശേഷം ഇത്തരം തടസ്സങ്ങള്‍ മാറ്റാന്‍ കെഎസ്.ഇ.ബി. ചെലവിടുന്ന തുക ഈ ഉദ്യോഗസ്ഥരില്‍നിന്ന് തുല്യതോതില്‍ ഈടാക്കും.
ജനങ്ങള്‍ക്ക് ഫോട്ടോയെടുത്ത് അയക്കാവുന്ന വാട്സാപ്പ് നന്പര്- 9496001912. കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്കും അയക്കാം. പത്ത് ചിത്രങ്ങള്‍ക്ക് ബോര്‍ഡ് സമ്മാനം നല്‍കും.
Read More in Kerala
Related Stories
ഒരാൾക്കു പോലും കോവിഡ് രോഗം വരാത്ത നാടുണ്ട് കേരളത്തിൽ : ഇടുക്കി ജില്ലയിലെ ഇടമലക്കുടി
3 years, 11 months Ago
അണ്ണാനും കുരങ്ങിനും ഇല്ലിക്കമ്പിന്റെ തൂക്കുപാലം; കാട്ടാനയ്ക്ക് അടിപ്പാത
2 years, 9 months Ago
ആരോഗ്യം, ആഹാരം, തൊഴില്‍ എന്നിവ ഉറപ്പാക്കി രണ്ടാം പിണറായി സര്‍ക്കാരിന്റെ കരുതല്‍ ബജറ്റ്
3 years, 10 months Ago
കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളി
3 years, 3 months Ago
അങ്കണവാടികൾക്ക് നിലവാരം അനുസരിച്ച് ഗ്രേഡ് നൽകും
2 years, 11 months Ago
ബസുകൾ കഴുകി വൃത്തിയാക്കിയേ സർവീസ് നടത്താവൂ ; കെ.എസ്.ആർ.ടി.സി.
3 years, 3 months Ago
Comments