Saturday, April 19, 2025 Thiruvananthapuram

ജെനി ജെറൊം കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കൊമ്മേർഷ്യൽ പൈലറ്റ്

banner

3 years, 10 months Ago | 329 Views

ജീവിത സാഹചര്യങ്ങളില്‍ പടപൊരുതി അവള്‍ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്. എയര്‍ അറേബ്യയുടെ കോക്പിറ്റിനുള്ളില്‍ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയായ ജെനി ജെറോം ആണ്.

മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തെ കരുതലോടെ വളര്‍ത്തിയെടുത്ത ജെറോം എന്ന അച്ഛനും കുടുംബവും തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഷാര്‍ജാ ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയ ജെനി തിരുവനന്തപുരത്തേക്കുള്ള എയര്‍ അറേബ്യയുടെ കോപൈലറ്റായി തന്റെ കര്‍മ്മപഥത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസിന്റെ മകളാണ് ജെനി. കോപൈലറ്റായുള്ള ജെനിയുടെ ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്‌. ഇന്ന് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ അറേബ്യ വിമാനത്തിന്റെ  കോപൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയാണ് ജെനി.



Read More in Kerala

Comments