Tuesday, July 8, 2025 Thiruvananthapuram

ലോക നൃത്ത ദിനം

banner

2 months, 1 week Ago | 246 Views

ഇന്ന് ലോക നൃത്തദിനം. മുദ്രകളിലൂടെയും പദചലനങ്ങളിലൂടെയും ഭാവാഭിനയത്തിലൂടെയും താളം പിടിപ്പിച്ച് ശരീരത്തിന്റെ ഭാഷയായി മാറിയ കലാരൂപമാണ് നൃത്തം. ആദിവാസി സമൂഹത്തിന്‍റെ പ്രാകൃത തപ്പും തുടിയും ചുവടുകളും മുതല്‍ പരിഷ്കൃത സമൂഹത്തിന്‍റെ നൃത്ത വൈവിധ്യങ്ങള്‍ വരെ ഈ ഗണത്തില്‍ പെടുന്നു. അതുകൊണ്ടാണ് നൃത്തം സാര്‍വദേശീയമായി ആസ്വദിക്കപ്പെടുന്നത്. നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്കര്‍ത്താവായ  ജീന്‍ ജോര്‍ജ് നോവറിന്‍റെ ജന്മദിനമാണ് നൃത്ത ദിനമായി ആചരിക്കപ്പെടുന്നത്. നൃത്തത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഡാൻസ് കൗൺസില്‍ ആണ് ലോക നൃത്തദിന ആചരണത്തിനു 

തുടക്കം കുറിച്ചത്. 1982 ഏപ്രിൽ 29ന് ഈ ദിനം പ്രാബല്യത്തിൽ വന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നൃത്തരൂപങ്ങൾ ആസ്വദിക്കുകയും ജനങ്ങളിൽ നൃത്തത്തോടുള്ള ആഭിമുഖ്യം വളർത്തുകയും ചെയ്യുക എന്നതാണ് നൃത്ത ദിനത്തിന്റെ ലക്ഷ്യം.



Read More in World

Comments

Related Stories