സി. രാധാകൃഷ്ണന് അക്ഷരമുദ്ര പുരസ്കാരം

3 years Ago | 687 Views
ഓള് ഇന്ത്യ മലയാളി അസോസിയേഷന്റെ (എയ്മ) അക്ഷരമുദ്ര പുരസ്കാരത്തിന് സാഹിത്യകാരന് സി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ജൂലായ് ഒമ്പതിന് ഗുജറാത്തിലെ വഡോദരയില് നടക്കുന്ന എയ്മ സ്ഥാപകദിനാഘോഷച്ചടങ്ങില് സംസ്ഥാന റവന്യൂ മന്ത്രി രാജേന്ദ്ര ത്രിവേദി പുരസ്കാരം സമ്മാനിക്കുമെന്ന് എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലനും ജനറല് സെക്രട്ടറി പി.എന്. ശ്രീകുമാറും അറിയിച്ചു. നോവലിസ്റ്റ്, ശാസ്ത്രസാഹിത്യകാരന്, മാധ്യമപ്രവര്ത്തകന്, അധ്യാപകന്, ചലച്ചിത്രസംവിധായകന് എന്നീ നിലകളിലെ മികവുപരിഗണിച്ചാണ് സി. രാധാകൃഷ്ണനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
Read More in Literature
Related Stories
രാമായണ പാരായണം നിഷ്ഠയോടെ വേണം: ബി. എസ് ബാലചന്ദ്രൻ
3 years, 10 months Ago
ജെ.സി.ബി. സാഹിത്യ പുരസ്കാരം എം.മുകുന്ദന്
3 years, 7 months Ago
ബർണാഡ്ഷാ: വിശ്വസാഹിത്യത്തിലെ മുടിചൂടാമന്നൻ
3 years, 8 months Ago
എല് ഫോര് ലോക്ക്ഡൗണ്': കൊറോണ കാലത്തെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ച് ഏഴു വയസ്സുകാരി
3 years, 11 months Ago
ജെ.കെ. റൗളിങ്; പുസ്തകങ്ങളുടെ മാന്ത്രിക രാജ്ഞി
4 years, 3 months Ago
Comments