Friday, Nov. 7, 2025 Thiruvananthapuram

അക്കിത്തം കവിതകളുടെ കന്നഡ മൊഴിമാറ്റം 'കുസിദു ബിദ്ദ ലോക' പ്രകാശനംചെയ്തു

banner

3 years, 4 months Ago | 765 Views

മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികളുടെ കന്നഡ മൊഴിമാറ്റമായ 'കുസിദു ബിദ്ദ ലോക'യുടെ പ്രകാശനം നടന്നു. ബെംഗളൂരു പ്രസിഡന്‍സി സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ദ്രാവിഡ വിവര്‍ത്തന സാഹിത്യ സെമിനാറില്‍ ഡോ. ഷരീഫ് അഹമ്മദ് പ്രകാശനംചെയ്തു. എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. സുഷമാ ശങ്കറാണ് കവിതകള്‍ മൊഴിമാറ്റിയത്. 

ലോകഭാഷകളില്‍ ലോകസാഹിത്യങ്ങളില്‍ ഉണ്ടായിട്ടുള്ള എല്ലാ മാറ്റങ്ങളെയും ഉള്‍ക്കൊണ്ടാണ് മലയാളസാഹിത്യം വളര്‍ന്നുവന്നതെന്നും അതത് കാലത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച്, പ്രത്യേകിച്ച് ദുഃഖമുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് എഴുതിയ കവിയാണ് അക്കിത്തമെന്നും ഡോ. എ.എം. ശ്രീധരന്‍ പറഞ്ഞു.  ദ്രാവിഡ ഭാഷാ ട്രാന്‍സ്‌ലേറ്റേഴ്‌സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. 



Read More in Literature

Comments

Related Stories