സാഹിത്യ അക്കാദമി പുരസ്കാരങ്ങള് പ്രഖ്യാപിച്ചു; രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്കാരം

2 years, 11 months Ago | 666 Views
കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ആര്. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു.
കവിതയ്ക്കുള്ള പുരസ്കാരം അന്വര് അലിയും ചെറുകഥയ്ക്കുള്ള പുരസ്കാരം ദേവദാസ് വി.എമ്മും നേടി. മുതിര്ന്ന എഴുത്തുകാരായ വൈശാഖന്, പ്രൊഫ. കെ.പി. ശങ്കരന് എന്നിവര്ക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലാണ് ആര്. രാജശ്രീയെ പുരസ്കാരത്തിനര്ഹയാക്കിയത്. പുറ്റ് എന്ന നോവലിനാണ് വിനോയ് തോമസിന് പുരസ്കാരം. മെഹബൂബ് എക്സ്പ്രസ് എന്ന കവിതയ്ക്ക് അന്വര് അലിയും വഴി കണ്ടുപിടിക്കുന്നവര് എന്ന കഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്കാരത്തിന് അര്ഹരായി.
Read More in Literature
Related Stories
കുട്ടികൾ തുല്യരാണ് താരതമ്യം അരുത്
4 years, 2 months Ago
അംഗീകാരം ആദ്യ സംഗീത സംരംഭമായ ഫരിശ്തോയ്ക്ക്
3 years, 7 months Ago
അറിവും തിരിച്ചറിവും
3 years, 9 months Ago
തലയെടുപ്പോടെ പട്ടം
4 years, 3 months Ago
Comments