Wednesday, Aug. 20, 2025 Thiruvananthapuram

അണ്ണാനും കുരങ്ങിനും ഇല്ലിക്കമ്പിന്റെ തൂക്കുപാലം; കാട്ടാനയ്ക്ക് അടിപ്പാത

banner

3 years, 1 month Ago | 343 Views

സംസ്ഥാനത്തെ കാടുകളിൽ മൃഗങ്ങൾക്കു തൂക്കുപാലം വരുന്നു. കാട്ടാനകൾക്കായി അടിപ്പാതയും വരും. കേന്ദ്ര വനം മന്ത്രാലയത്തിന്റെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

വിനോദസഞ്ചാരികൾ ഏറെയെത്തുന്ന വനമേഖലകൾ കേന്ദ്രീകരിച്ചാകും തൂക്കുപാലങ്ങൾ നിർമിക്കുക. വനപ്രദേശങ്ങളിൽ സഞ്ചാരികളുടെ വാഹനമിടിച്ച് കുരങ്ങുകളും മലയണ്ണാനും വരയാടുകളും ചത്തു പോകുന്നത് ഒഴിവാക്കാൻ നടപടി വേണമെന്ന നിർദേശത്തെ തുടർന്നാണു തൂക്കുപാലം നിർമിക്കാൻ സംസ്ഥാന വനം വകുപ്പ് ഒരുങ്ങുന്നത്.

ചിന്നാർ വന്യജീവി സങ്കേതത്തിൽ ചാമ്പൽ മലയണ്ണാനും ഹനുമാൻ കുരങ്ങുകൾക്കും സുരക്ഷിതമായി പാത മുറിച്ചുകടക്കാൻ മറയൂർ–ഉദുമൽപേട്ട റോഡിൽ മുളകൊണ്ടുള്ള പാലം വനംവകുപ്പ് നിർമിച്ചിരുന്നു. ആലാമ്പെട്ടി, തൂവാവനം, ആനമല ടൈഗർ റിസർവ് എന്നിവിടങ്ങളിലാണിത്. ഇതു ഫലപ്രദമായതോടെയാണു സംസ്ഥാനമാകെ പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

ഇല്ലിക്കമ്പും മുളയും കയറും ഉപയോഗിച്ചാകും പാലങ്ങൾ. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കാട്ടാനകൾക്കായി അടിപ്പാതയും നിർമിക്കും. പദ്ധതി നടപ്പാക്കാനുള്ള സർവേ ഉടൻ ആരംഭിക്കും. 



Read More in Kerala

Comments