സദ്ഭാവന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

2 years, 7 months Ago | 503 Views
സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച, ഡോ. രാജ വാര്യർ രചിച്ച 'സർഗാത്മകതയുടെ സഞ്ചാര പഥങ്ങൾ ' എന്ന കൃതിയും ജസീന്താ മോറിസ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ 'വൈബ്രേഷൻസ്’ എന്ന കാർട്ടൂൺ കവിതാസമാഹാരവുമാണ്(മലയിൻകീഴ് ജ്ഞാനേശ്വരന്റെ 'തുള്ളി മരുന്ന്’ എന്ന കവിതാസമാഹാരം) പ്രകാശനം ചെയ്തത്.
ഡിസംബർ 29 ന് രാവിലെ 10 മണിക്ക് ബി.എസ്.എസ് സദ്ഭാവനാ ആഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത ചലച്ചിത്ര താരവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനു മായ ശ്രീ പ്രേംകുമാർ പ്രകാശനം ചെയ്ത ഡോ. രാജ വാര്യർ രചിച്ച 'സർഗാത്മകതയുടെ സഞ്ചാര പഥങ്ങൾ ' എന്ന കൃതി ഏറ്റു വാങ്ങിയത് തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീ ശങ്കർ രാമകൃഷ്ണനാണ്.
സദ്ഭാവന ട്രസ്റ്റ് ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥകർത്താവ് ഡോ. രാജ വാര്യർ മറുപടി പ്രസംഗം നടത്തി. ബി.എസ്.എസ് ഡയറക്ടർ ജനറൽ ശ്രീമതി ജയ ശ്രീകുമാർ സ്വാഗതമാശംസിക്കുകയും സദ്ഭാവന ട്രസ്റ്റ് പബ്ലിക്കേഷൻ ഓഫീസർ ശ്രീമതി സിന്ധു സുരേഷ് കൃതജ്ഞത പറയുകയും ചെയ്തു.
ഡിസംബർ 30 ന് രാവിലെ 11 മണിക്ക് കവടിയാർ ബി.എസ്.എസ് സദ്ഭാവനാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് 'വൈബ്രേഷൻസ് ' എന്ന കാർട്ടൂൺ കവിതാസമാഹാരം പ്രൊഫ.ജി.എൻ.പണിക്കർ പ്രകാശനം ചെയ്യുകയുണ്ടായി. ഐ.സി.എ ആർ. മുൻ ഡയറക്ടർ ഡോ . പി.ജി.രാജേന്ദ്രൻ കൃതി ഏറ്റുവാങ്ങി.
സദ്ഭാവന ട്രസ്റ്റ് ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി ജസീന്താ മോറിസ് മറുപടി പ്രസംഗം നടത്തി. സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ .അന്നമ്മ ജോസഫ്, ഡോ .എൻ. ശ്രീകല തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ബി.എസ്.എസ് ഡയറക്ടർ ജനറൽ ജയ ശ്രീകുമാർ സ്വാഗതമാശംസിച്ചു. സദ്ഭാവന ട്രസ്റ്റ് പബ്ലിക്കേഷൻ ഓഫീസർ ശ്രീമതി സിന്ധു സുരേഷ് കൃതജ്ഞത പ്രകാശിപ്പിച്ചു.
Read More in Kerala
Related Stories
ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം.
3 years, 3 months Ago
പണ്ടുകാലത്തെ ഓണക്കളികൾ
3 years, 11 months Ago
റേഷന്‍ കടയില്‍ ഇനി പാലും പണവും ഗ്യാസും ; അടിമുടി മാറിയ കെ-സ്റ്റോര്‍
3 years, 2 months Ago
‘ട്രാക്ക് സപ്ലൈകോ’ ആപ്പുമായി സപ്ലൈകോ
3 years, 6 months Ago
എന്റെ ജില്ല ആപ്പ് - ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍
3 years, 10 months Ago
സ്കൂളുകൾ നവംബർ 1ന് തുറക്കും; ആദ്യഘട്ടത്തിൽ പ്രൈമറി, 10, 12 ക്ലാസുകൾ തുറക്കും
3 years, 11 months Ago
Comments