പഞ്ചായത്ത് പറയുന്ന റൂട്ടില്‍, പറയുന്ന സമയത്ത് സര്‍വീസ്; KSRTC യുടെ 'ഗ്രാമവണ്ടി'ക്ക് തുടക്കം

2 years, 8 months Ago | 294 Views
കെ.എസ്.ആര്.ടി.സി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് സ്പോണ്സര് ചെയ്ത ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് നിര്‍വഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു ആദ്യ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു.
കേരള ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് മന്ത്രി ഗോവിന്ദന് പറഞ്ഞു. ഒരു പഞ്ചായത്തിലെ ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുക. യാത്ര വളരെ ആവശ്യമുള്ളതാണ്. ലോകത്തെ അടുപ്പിക്കുന്നത് തന്നെ യാത്രയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ജനപങ്കാളിത്തത്തോടെ ഗ്രാമവണ്ടി സര്‍വീസ് നടപ്പാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
നാട്ടിന്‍പുറങ്ങളില്‍ മുഴുവന്‍ കെ.എസ്.ആര്.ടി.സി. ബസുകള്‍ സഞ്ചരിക്കുന്നത് തന്നെ വിജയകരമാണ്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉള്‍പ്പെടെ ഇതിനായി സ്പോണ്സര് ചെയ്യാനാകും. ഉത്സവങ്ങള്‍, മറ്റ് വാര്‍ഷിക ആഘോഷങ്ങള്‍, കമ്പനികള്‍ നടത്തുന്നവര്‍ തുടങ്ങി സ്വകാര്യ സംരംഭകര്‍ക്കും ഇതിലേക്ക് സ്പോണ്സര് ചെയ്യാനാകും. സ്പോണ്സര് ചെയ്യുന്നവരുടെ പരസ്യം ഉള്‍പ്പെടെ പതിക്കാനുള്ള സൗകര്യവും ഒരുക്കും. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Read More in Kerala
Related Stories
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ്
2 years, 11 months Ago
കേരളത്തിന് ആശങ്കയായി ചുഴലിക്കാറ്റ് : ടൗട്ടെ
3 years, 11 months Ago
നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം- ബാലാവകാശ കമ്മീഷന്
3 years, 1 month Ago
എത്രയും വേഗം ആശുപത്രിയിലെത്തിക്കൂ; നിങ്ങളെ കാത്തിരിക്കുന്നു ക്യാഷ് അവാര്‍ഡ്
2 years, 11 months Ago
കുട്ടികളുടെ ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ തയ്യാറാക്കും
2 years, 10 months Ago
Comments