Friday, April 18, 2025 Thiruvananthapuram

ഗിന്നസിൽ ഇടം നേടി മാങ്ങ

banner

3 years, 11 months Ago | 353 Views

ഇപ്പോൾ മാമ്പഴക്കാലമാണ്.  ലോകത്തിലെ ഏറ്റവും ഭാരമേറിയ മാങ്ങയെന്ന ഗിന്നസ് റെക്കോഡിന് അർഹമായിരിക്കുകയാണ് കൊളംബിയയിലുണ്ടായ ഒരു മാങ്ങ.  കൊളംബിയയിലെ കർഷക ദമ്പതികളുടെ തോട്ടത്തിലുണ്ടായ ഈ മാങ്ങ ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി. കൊളംബിയയിലെ ഗ്വൊയാറ്റയിലുള്ള കർഷകദമ്പതികളായ ഒർലാൻഡോ നോവ ബാരെറ, റീന മരിയ മറോക്വീൻ എന്നിവരുടെ ഫാമിലുള്ള മാങ്ങയാണ് റെക്കോഡ് സ്വന്തമാക്കിയത്. 

4.25 കിലോ ഭാരമുള്ള മാങ്ങയാണ് ഇവർ തോട്ടത്തിൽ വിളയിച്ചത്. മുമ്പ് ഈ റെക്കോഡിന് അർഹമായത് ഫിലിപ്പീൻസിൽ നിന്നുള്ള മാങ്ങയ്ക്കായിരുന്നു. 3.43 കിലോ ഭാരമായിരുന്നു മാങ്ങയ്ക്ക്. 

ഏഷ്യയിലാണ് മാങ്ങ കൂടുതലായി കാണപ്പെടുന്നത്. കൊളംബിയയിൽ വളരെ കുറഞ്ഞ തോതിൽ മാത്രമേ മാവ് വളർത്തുന്നുള്ളൂ. അപ്രതീക്ഷിതമായിട്ടാണ് മാങ്ങയുടെ വളർച്ച ദമ്പതികൾ കണ്ടത്. ഫാമിലെ മറ്റു മാങ്ങകളിൽനിന്ന് വ്യത്യസ്തമാണ് ഈ മാങ്ങയെന്നും അസാധാരണമായ വളർച്ച അതിനുണ്ടെന്നും അവർ തിരിച്ചറിഞ്ഞു.

റെക്കോർഡ് ബുക്കിൽ ഇടംനേടിയ ശേഷം ആ കുടുംബം മാമ്പഴം രുചിച്ചു. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ മാമ്പഴമായിരുന്നു അതെന്ന് കുടുംബം അറിയിച്ചു.  ഈ മാങ്ങയുടെ ഒരു മാതൃകയുണ്ടാക്കിയിട്ടുണ്ടെന്നും അത് ചരിത്രമായി സൂക്ഷിക്കാൻ മുൻസിപ്പാലിറ്റിക്ക് കൈമാറിയതായും ജർമൻ വ്യക്തമാക്കി.



Read More in World

Comments