കിളിമഞ്ജാരോക്ക് പിന്നാലെ എവറസ്റ്റും കീഴടക്കി; അഭിമാനമായി സെക്രട്ടേറിയേറ്റ് ജീവനക്കാരന്
.webp)
3 years, 2 months Ago | 485 Views
ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിെന്റ നെറുകയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിച്ച് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്.
സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ഷെയ്ഖ് ഹസിന് ഖാനാണ് എവറസ്റ്റ് കയറിയത്. ഞായറാഴ്ച രാവിലെ പത്തരയ്ക്കാണ് ഹസിന് ഖാന് അതിന്റെ നെറുകയില്‍ കാലൂന്നിയത്. ''ഇതെന്റെ സ്വപ്നസാക്ഷാത്കാരമാണ്. അതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍''ടക്കയാത്രയ്ക്കിടെ ഹസിന് ഖാന് പറഞ്ഞു.
പര്‍വതാരോഹണം ഹരമാക്കിയ ഈ 35 വയസ്സുകാരന് പന്തളം സ്വദേശിയാണ്. കൂട്ടംവെട്ടിയില്‍ വീട്ടില്‍ അലി അഹമ്മദിന്റെയും ഷാനിദയുടെയും മകന് റാണിയാണ് ഭാര്യ. അഞ്ചുവയസ്സുകാരി ജഹാന മകളും.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം 'ആസാദി കാ അമൃത് മഹോത്സവ'മായി രാജ്യം ആഘോഷിക്കുമ്പോള്‍ എവറസ്റ്റില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനാണ് ഹസിന് ഖാന് കൊതിച്ചത്. എവറസ്റ്റിലെ ക്യാമ്പ് നാലില്‍ 30 അടി ഉയരവും 20 അടി വീതിയുമുള്ള പതാക അദ്ദേഹം ഉയര്‍ത്തി.
വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ 12 പേര്‍ക്കൊപ്പമായിരുന്നു ഹസിന് ഖാന്റെ ആരോഹണം. 45 ദിവസമെടുത്തു ഈ സാഹസത്തിന്. ഏപ്രില്‍ 10നാണ് സംഘം കാഠ്മണ്ഡുവില്‍ എത്തിയത്.
വ്യാഴാഴ്ച കാഠ്മണ്ഡുവില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ ഉദ്യമത്തില്‍ ആഹ്ലാദത്തിലാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍.
ആ നിമിഷത്തിന്റെ വീഡിയോദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് അവര്‍ ആശംസകള്‍ അറിയിച്ചു. മാര്‍ച്ച് 30ന് സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മന്ത്രി മുഹമ്മദ് റിയാസാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
മുമ്പ് കിളിമഞ്ജാരോ കൊടുമുടിയും ഹസിന് ഖാന് കയറിയിട്ടുണ്ട്.
Read More in Kerala
Related Stories
മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾക്ക് പുരസ്ക്കാരം
3 years, 9 months Ago
വാക്സിന് സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്ക് ആഴ്ച തൊറും ആര്‍ടിപിസിആര്‍ പരിശോധന
3 years, 8 months Ago
സദ്ഭാവന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
2 years, 7 months Ago
പണ്ടുകാലത്തെ ഓണക്കളികൾ
3 years, 11 months Ago
ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറയും
3 years, 2 months Ago
Comments