സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ കാർ തിരുവനന്തപുരത്ത്

3 years, 3 months Ago | 450 Views
സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ കാർ തിരുവനന്തപുരം ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിന്റെ വില 1.81 കോടി രൂപയാണ്. ഹൈഡ്രജൻ കാറിന് നികുതി പൂർണമായി ഒഴിവാക്കി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ കാര്യമായ അധികച്ചെലവുകൾ ഇല്ലാതെയായിരുന്നു റജിസ്ട്രേഷൻ. കെഎൽ 01 സിയു 7610 എന്ന നമ്പറിൽ കിർലോസ്കർ മോട്ടോഴ്സിന്റെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തത്.
ഹൈഡ്രജനും ഓക്സിജനും സംയോജിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. അന്തരീക്ഷ മലിനീകരണമില്ലെന്നതാണു ഗുണം. വെള്ളവും താപവും മാത്രമാണു പുറന്തള്ളുക. ഇപ്പോൾ കേരളത്തിൽ ഹൈഡ്രജൻ നിറയ്ക്കുന്ന പമ്പുകളില്ല. ഇതു സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. 2014 ൽ ജപ്പാനിലാണ് ആദ്യമായി മിറായ് കാർ പുറത്തിറക്കിയത്.
Read More in Kerala
Related Stories
മെട്രോ ഇനി വാടകയ്ക്ക്; കൊച്ചി മെട്രോയില്‍ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി
3 years, 2 months Ago
ജില്ലാ പോലീസിൽ പെഡൽ പോലീസ് സംവിധാനം
4 years, 4 months Ago
'KSRTC' ഇനി കേരളത്തിന് സ്വന്തം
4 years, 2 months Ago
പെരിയാറില്‍ പ്രളയത്തെ നേരിടാൻ 'ജലരക്ഷക്' ബോട്ടുകള്‍
3 years, 5 months Ago
'കള്ളിലെ കള്ളം' കണ്ടെത്താന്‍ കുടുംബശ്രീയും
3 years Ago
Comments