വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തും; ഫിഷറീസ് വകുപ്പിന്റെ മീമീ ഫിഷ് ആപ് സേവനം 29 കേന്ദ്രങ്ങളിലേക്ക് കൂടി
.jpg)
3 years, 7 months Ago | 333 Views
വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കാനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിെന്റ മീമീ ആപ് സേവനം കൊല്ലം ജില്ലയിലെ 29 സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ജില്ലയിലെ രണ്ട് പഞ്ചായത്ത്, മൂന്ന് നഗരസഭ, കോര്‍പറേഷനിലെ 24 ഡിവിഷനുകള്‍ എന്നിവിടങ്ങളിലാണ് ഇനി സേവനം ലഭ്യമാകുന്നത്.
സംസ്ഥാന ഫിഷറീസ് വകുപ്പ് വിഭാവനം ചെയ്ത പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത ആപ്പിന്റെ സഹായത്തോടെ വീട്ടമ്മമാര്‍ക്ക് ഗുണമേന്മയുള്ള രാസവസ്തുരഹിതമായ മത്സ്യം വൃത്തിയാക്കി വീട്ടുപടിക്കല്‍ ലഭിക്കും. അരക്കിലോ പാക്കറ്റിലാണ് മത്സ്യം ലഭിക്കുന്നത്. https://play.google.com/store/apps/details ലിങ്ക് വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.
നഗരസഭകളായ പരവൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും തൊടിയൂര്‍, മയ്യനാട് പഞ്ചായത്തുകളിലുമാണ് സേവനങ്ങള്‍ ലഭിക്കുന്നത്. കോര്‍പറേഷനില്‍ നാല് മീമീ സ്റ്റോറുകള്‍ വഴിയാണ് 24 വാര്‍ഡുകളിലെ വിതരണം സാധ്യമാക്കുന്നത്. ആപ്പിലൂടെ ഓണ്‍ലൈനായും മീമീ സ്റ്റോറുകള്‍ വഴിയും മത്സ്യം കിട്ടും. സൗകര്യം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും. മീമീ സ്റ്റോറുകള്‍ തുറക്കാന്‍ താല്പര്യമുള്ളവര്ക്ക് www.parivarthanam.org വെബ്സൈറ്റിലോ അല്ലെങ്കില്‍ +91 9383454647 നമ്പറിലോ ബന്ധപ്പെടാം.
ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവശ്രദ്ധ നല്കുന്ന മീമീ ഫിഷി സംഭരണം, സംസ്കരണം, പാക്കിങ് എന്നിവ അന്താരാഷ്ട്ര മാനദണ്ഡം പാലിച്ചാണ് നടത്തുന്നത്. കടലിന്റെ ഏതു ഭാഗത്തുനിന്നു വലയില്‍ വീണ മത്സ്യമെന്നത് മുതല്‍ മത്സ്യബന്ധനത്തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കള്‍ക്ക് അറിയാനാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും വിശ്വാസ്യതയുള്ള മത്സ്യകൃഷിയിടങ്ങളില്‍ നിന്നുമാണ് മീമീ സ്റ്റോറുകള്‍ മത്സ്യം സംഭരിക്കുന്നത്.
ഒരുതരത്തിലുള്ള രാസവസ്തുക്കളും മീമീ ഫിഷി ഉല്പന്നങ്ങളില് പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. യൂറോപ്യന്‍ യൂനിയന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഗുണമേന്മ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്കരണം, സൂക്ഷിക്കല്‍ മുതലായവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
Read More in Kerala
Related Stories
കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളി
3 years, 3 months Ago
കേരളത്തിൽ വാക്സിനെടുക്കാൻ 15 ലക്ഷം കുട്ടികൾ; ജനുവരി രണ്ടിനുശേഷം മുൻഗണന കുട്ടികൾക്ക്
3 years, 3 months Ago
റേഷന്‍ കാര്‍ഡിന് ഇനി സപ്ലൈ ഓഫിസ് കയറേണ്ട; സിവില്‍ സപ്ലൈസ് ഓഫിസുകള്‍ ഇ-ഓഫിസുകളായി
3 years, 3 months Ago
കെ.സച്ചിദാനന്ദന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ
3 years, 1 month Ago
ബസുകൾ കഴുകി വൃത്തിയാക്കിയേ സർവീസ് നടത്താവൂ ; കെ.എസ്.ആർ.ടി.സി.
3 years, 3 months Ago
Comments