നദികളിലെ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ ടെക്നോപാര്‍ക്കിലെ കമ്പനികള്‍
3 years, 8 months Ago | 372 Views
ടെക്നോപാര്‍ക്കിലെ അലിയാന്‍സ് ടെക്നോളജിയും അലിയാന്‍സ് സര്‍വീസസും നവീന ടെക്നോളജി ഉപയോഗിച്ച് പ്ലാസ്റ്റിക് സംസ്കരണ പദ്ധതിക്ക് രൂപം നല്കി.
തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള കനാലുകളിലെയും നദികളിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി. ജര്‍മന്‍ സോഷ്യല്‍ എന്റര്പ്രസായ പ്ലാസ്റ്റിക് ഫിഷറുമായി ചേര്‍ന്നാണ് പദ്ധതി നിര്‍വഹിക്കുക.
മൂന്നുവര്‍ഷത്തിനുള്ളില്‍ 550 മെട്രിക് ടെണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. സമുദ്രങ്ങളിലെ മലിനീകരണം കുറയ്ക്കാനും ജലശൃംഖലയിലെ തടസ്സങ്ങള്‍ ഇല്ലാതാക്കാനും പദ്ധതി സഹായിക്കും.
തിരുവനന്തപുരത്തെ ജലാശയങ്ങളില്‍നിന്ന് ഇതിനകം 16 ടണ്‍ പ്ലാസ്റ്റിക് ശേഖരിച്ചു. മാലിന്യത്തില്‍നിന്ന് പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
Read More in Kerala
Related Stories
വാട്ടര്‍ മെട്രോയുടെ ആദ്യ ബോട്ടിന് പേര് 'മുസിരിസ്'
4 years, 2 months Ago
മസിനഗുഡിയിലെ നാട്ടുകാരുടെ പ്രിയപ്പെട്ട റിവാൾഡോ കൂട്ടിൽ കയറി
4 years, 10 months Ago
സുരക്ഷിത ഇടമൊരുക്കാന്‍ 'ഉജ്ജ്വല ഹോം'
3 years, 8 months Ago
തോറ്റവരേ വരൂ, വിനോദയാത്ര പോകാം; എസ്.എസ്.എൽ.സി. തോറ്റവർക്ക് പദ്ധതിയുമായി പഞ്ചായത്ത്
3 years, 9 months Ago
ഗുജറാത്തിലെ സ്കൂൾ മാതൃക പിന്തുടരാൻ കേരളം
3 years, 11 months Ago
Comments