നെപ്ട്യൂണിന് യുറാസിനെക്കാള്‍ നിറം കൂടും; പിന്നില്‍ കനം കുറഞ്ഞ പാളികള്‍
.webp)
2 years, 10 months Ago | 252 Views
ഭാരത്തിലും വലിപ്പത്തിലുമടക്കം ഒട്ടേറെ സാമ്യതകളുള്ള ഗ്രഹങ്ങളാണ് നെപ്ട്യൂണും യുറാനസും. സൗരയൂഥത്തില്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങള്‍ കൂടിയാണിവ. ഒറ്റനോട്ടത്തില്‍ രണ്ട് ഗ്രഹങ്ങളും നീല നിറത്തിലാണ് കാണപ്പെടുന്നതെങ്കിലും താരതമ്യേന നെപ്ട്യൂണിന്റെ നീലനിറം കുറെ കൂടി ദൃശ്യമാണ്. രണ്ട് ഗ്രഹങ്ങളെയും പൊതിഞ്ഞു നിൽക്കുന്ന വായുമണ്ഡലമാണ് ഇതിനു പിന്നിലെ കാരണമെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഫിസിക്സ് വിഭാഗം പ്രൊഫസ്സറായ പാട്രിക് ഇര്‍വിന്റെ നേതൃത്വത്തില്‍ കണ്ടെത്തി.അന്താരാഷ്ട്ര ഗവേഷകരുടെ സംഘം നാസയുടെ ഹബില്‍ സ്പേസ് ടെലിസ്‌കോപ്പ്, ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ് എന്നിവയിലൂടെയുള്ള നിരീക്ഷണഫലങ്ങളെ അടിസ്ഥാനമാക്കിയാണ് നിറങ്ങളിലെ വ്യത്യാസം കണ്ടെത്തിയത്.
യുറാനസ്, നെപ്ട്യൂണ്‍ എന്നീ രണ്ട് ഗ്രഹങ്ങളുടെ നിറവ്യത്യാസങ്ങളുടെ കാരണം കണ്ടെത്തുന്ന ആദ്യപഠനം കൂടിയാണിതെന്ന് ഇര്‍വിന്‍ കൂട്ടിച്ചേര്‍ത്തു. നെപ്ട്യൂണ്‍, യുറാനസ് ഗ്രഹങ്ങളുടെ ഉപരിതലത്തിന് മുകളിലായുള്ള വായുമണ്ഡലത്തിനു മൂന്ന് പാളികളുണ്ട്.
യുറാനസിനെ പൊതിഞ്ഞു നിൽക്കുന്ന വായുമണ്ഡലത്തിന്റെ മധ്യത്തിലെ പാളി നെപ്ട്യൂണുമായി താരതമ്യപ്പെടുത്തുമ്പോൾ കനമേറിയതാണ്. മധ്യപാളിയിലുള്ള വായുമണ്ഡലത്തിലെ മീഥെയ്ൻ വാതകരൂപത്തിൽനിന്ന് ഖരരൂപത്തിലേക്ക് മാറുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇത് അന്തരീക്ഷവായു കൂടുതൽ ഖനപ്പെടുത്തും. യുറാനസിനെ അപേക്ഷിച്ച് നെപ്റ്റിയൂണിന്റെ അന്തരീക്ഷം കൂടുതൽ പ്രവർത്തനക്ഷമാണ്. അന്തരീക്ഷവായുവിലെ മധ്യപാളി യുറാനസിനെ അപേക്ഷിച്ച് കട്ടി കുറഞ്ഞതായിരിക്കും. അതുകൊണ്ടാണ് പുറത്തുനിന്നു നോക്കുമ്പോൾ നെപ്റ്റിയൂൺ കൂടുതൽ നീലനിറം കാണിക്കുന്നതെന്ന് പഠനസംഘം വിലയിരുത്തുന്നു. അതേസമയം, യുറാനസിൽ വായുവിലെ കട്ടി കൂടിയ അംശങ്ങൾ ഗ്രഹത്തിനു മുകളിലേക്കു പരക്കുകയും അത് നീലനിറത്തിന്റെ സാന്നിധ്യം കുറക്കുകയും ചെയ്യുന്നു.
Read More in Environment
Related Stories
ആസിഡ് മഴ
3 years, 9 months Ago
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയുന്ന ഓർ മത്സ്യങ്ങൾ കരയ്ക്കടിഞ്ഞു
3 years, 2 months Ago
ജലം; അമൂല്യം
3 years, 12 months Ago
ടോര്ച്ചിന് പകരം മേഘാലയയിലെ വനവാസികള്‍ ഉപയോഗിക്കുന്ന അത്ഭുത കൂണ്
3 years, 11 months Ago
ലോകത്തെ ഏട്ടാമത്തെ അദ്ഭുതം; മസായിമാരയില്‍ മഹാദേശാടനത്തിന് തുടക്കമായി
2 years, 8 months Ago
ജൂൺ 5 ലോക പരിസ്ഥിതി ദിനം
10 months, 1 week Ago
Comments